Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുരുന്നുകൾക്ക് കൃഷിയുടെ നാട്ടറിവുകൾ പകരാൻ മറവൻതുരുത്ത് ഗവ. യു.പി. സ്കൂൾ അങ്കണത്തിൽ ആരംഭിച്ച കരനെൽക്കൃഷി ശ്രദ്ധേയമാകുന്നു.

20 Sep 2025 21:09 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: കുരുന്നുകൾക്ക് കൃഷിയുടെ നാട്ടറിവുകൾ പകരാൻ മറവൻതുരുത്ത് ഗവ. യു.പി. സ്കൂൾ അങ്കണത്തിൽ ആരംഭിച്ച കരനെൽക്കൃഷി ശ്രദ്ധേയമാകുന്നു. പഞ്ചായത്ത് കൃഷിഭവന്റെ സഹായത്തോടെ കർഷക സംഘം മേഖലാ കമ്മിറ്റി സംഘടിപ്പിച്ച വിതയുത്സവം ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ പി.വി. ഹരിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. കൃഷിക്ക് വേണ്ട മർഗ്ഗനിർദ്ദേശങ്ങളും സഹായങ്ങളുമായി കർഷക സംഘം പ്രവർത്തരും പി.ടി.എ. ഭാരവാഹികളും അധ്യാപകരും എസ്.എം.സി. അംഗങ്ങളും എം.പി.ടി.എ. അംഗങ്ങളും ഒപ്പം രംഗത്തുണ്ട്. കോ-ഓഡിനേറ്റർ അദ്ധ്യാപിക അരുണിമ ബലരാമൻ, സ്കൂൾ ഹെഡ്മാസ്റ്റർ സി.പി. പ്രമോദ്, അധ്യാപകരായ ബോബി ജോസ്, ഐശ്വര്യ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളും നെൽകൃഷിയിൽ പങ്കുചേർന്നു.





Follow us on :

More in Related News