Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കയ്യെഴുത്തുമാസിക പ്രകാശനവും അനുമോദന സദസ്സും.

17 Jul 2025 22:28 IST

PALLIKKARA

Share News :

ഒലിപ്രം കടവ് തിരുത്തി ഉദയ വായനശാലയുടെ സർഗവസന്തം കയ്യെഴുത്തുമാസികയുടെ ലൈബ്രറി കൗൺസിൽ തിരൂരങ്ങാടി താലൂക്ക് സിക്രട്ടരി കെ.പി.സോമനാഥൻ മാസ്റ്റർ പഞ്ചായത്ത് വായനശാല സമിതി കൺവീനർ കെ.എം. നാരായണൻ മാസ്റ്റർക്ക് നല്കിക്കൊണ്ട് നിർവഹിച്ചു. പുസ്തകങ്ങളെ ഉദാഹരിച്ചു കൊണ്ട് വായനയുടെ മനോഹാരിത സദസ്സിനെ ബോധ്യപ്പെടുത്താൻ

ഉദ്ഘാടകനു കഴിഞ്ഞു.

മാസികയെ പ്രശംസിച്ചും രചയിതാക്കളെ പ്രോത്സാഹിപ്പിച്ചും ഗതകാല ഓർമകളെ പുല്കിയും കയ്യെഴുത്തു മാസികയുടെ പ്രസക്തിയും സാധ്യതകളും അനിൽ വളളിക്കുന്നു വിശദീകരിച്ചു. ബഷീർ കൃതികൾക്കൊപ്പം മറ്റു പ്രശസ്തരായ എഴുത്തുകാരുടെ പുസ്തകങ്ങളും വിശകലനം ചെയ്തു.

തുടർന്നു ജയപ്രകാശ് ഊക്കത്ത് രചയിതാക്കൾക്ക് ഉപഹാരങ്ങൾ നല്കി. വായന ദിനത്തോടനുബന്ധിച്ച് രാമനാട്ടുകര ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും ശ്രാവ്യ വായനയിൽ ഒന്നാം സ്ഥാനം നേടിയ പൂർണ ശ്രീ വള്ളിക്കുന്നു സി. ബി. HS.S ൽ നിന്നും കവിതാരചനയിൽ രണ്ടാം സ്ഥാനം നേടിയ നിവേദ്യ . സി . എന്നീ കുട്ടികൾക്ക് പ്രത്യേക പാരിതോഷികങ്ങളും നല്കി. വായനശാല പ്രസി. വി. പി. സതീന്ദ്ര ബാബുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടരി കെ. ശശിധരൻ സ്വാഗതമാശംസിച്ചു.

ഡോ. ബിൻ സി, ഷീജ.കെ. വി. പുഷ്പ കുമാരി, വാസു മാസ്റ്റർ,

പുരുഷൻമാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. വൈ. പ്രസി. ബാലകൃഷ്ണൻ നന്ദി പ്രകടനവും നടത്തി.

Follow us on :

More in Related News