Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jan 2026 03:23 IST
Share News :
റിയാദ്: കഴിഞ്ഞ ദിവസം മദീനക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.
അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒമ്പത് വയസ്സുകാരി ഹാദിയ ഫാത്തിമയാണ് ഇന്ന് മരണപ്പെട്ടത്.
വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ ഒരു കുടുംബത്തിലെ നാല് അംഗങ്ങളാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നത്.
അപകടത്തിൽ തൽക്ഷണം മരണമടഞ്ഞ മഞ്ചേരി വെള്ളില യു.കെ പടി സ്വദേശി നടുവത്ത് കളത്തിൽ അബ്ദുൽ ജലീൽ (52), ഭാര്യ തസന തോടേങ്ങൽ (40), മകൻ നടുവത്ത് കളത്തിൽ ആദിൽ (14), ജലീലിന്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങൽ (73) എന്നിവരുടെ മയ്യിത്തുകളാണ് ബുധനാഴ്‌ച ഖബറടക്കിയത്. ഇവരുടെ ഖബറടക്കത്തിന് പിന്നാലെയാണ് അബ്ദുൽ ജലീലിൻ്റെ മകൾ ഹാദിയയും മരണത്തിന് കീഴടങ്ങിയത്.
04 JAN 2026
റിയാദ്: സൗദിയില്‍ മദീനയ്ക്ക് സമീപം ഉണ്ടായ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ നാലു പേര്‍ മരണപെട്ടു. മലപ്പുറം മഞ്ചേരി വെളളില സ്വദേശി നടുവത്ത് കളത്തില്‍ അബ്ദുള്‍ ജലീല്‍ (52), ഭാര്യ തസ്‌ന തൊടേങ്ങല്‍ (40), മകന്‍ ആദിൽ (14) ജലീലിന്റെ മാതാവ് മൈമുനത്ത് കാക്കേങ്ങല്‍ (73) എന്നിവരാണ് മരിച്ചത്.
ജിദ്ദയില്‍ ജോലി ചെയ്യുന്ന അബ്ദുള്‍ ജലീൽ കുടുംബവുമൊത്ത് വൈകുന്നേരം മദീന സന്ദര്‍ശനത്തിന് പുറപ്പെട്ടതായിരുന്നു. കുടുംബം സഞ്ചരിച്ച ജിഎംസി വാഹനം തീറ്റപ്പുല്ല് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
YouTube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.