Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 May 2025 04:48 IST
Share News :
വൈക്കം: കേരളം ജല അതോറിറ്റിയുടെ മേവള്ളൂർ ശുദ്ധീകരണ ശാലയിൽ നിന്നും തലയോലപ്പറമ്പ് ഡി.ബി കോളേജ് ഉന്നതതല സംഭരണിയിലേക്കുള്ള പ്രധാന വിതരണ കുഴലായ ഡി.ഐ പൈപ്പ് ലൈനിൽ വെട്ടികാട്ടുമുക്ക് - മുളക്കുളം KSTP റോഡിൽ പുതിയ റോഡ് ജംഗ്ഷനിൽ ഉണ്ടായിട്ടുള്ള ചോർച്ച പരിഹരിക്കുന്നതിൻ്റെ ഭാഗമായി വെള്ളൂർ പഞ്ചായത്തിലെ 11 മുതൽ 16 വാർഡുകളിലും കടുത്തുരുത്തി പഞ്ചായത്തിലെ മാന്നാർ മേഖലയിലും വെച്ചൂർ, തലയാഴം,ഉദയനാപുരം,ടി വി പുരം, മറവൻതുരുത്ത്, ചെമ്പ്, തലയോലപ്പറമ്പ് ഗ്രാമ പഞ്ചായത്തുകളിലും വൈക്കം നഗരസഭാ മേഖലയിലും മെയ് 21,22 തീയതികളിൽ കുടിവെള്ള വിതരണം പൂർണമായും തടസപ്പെടും. ഇതിനു മുന്നോടിയായി ഉപഭോക്താക്കൾ ആവശ്യമായ കുടി വെള്ളം ശേഖരിച്ച് വെയ്ക്കണമെന്ന്
ജല അതോറിറ്റി വൈക്കം
അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
Follow us on :
Tags:
Please select your location.