Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയോജനങ്ങളുടെ മാനസികോല്ലാസത്തിന് വയോ ക്ലബ്ബ് പ്രവർത്തനം മുക്കം നഗരസഭയിൽ പ്രവർത്തനം തുടങ്ങി.

01 Jul 2025 20:18 IST

UNNICHEKKU .M

Share News :

.

 മുക്കം: വയോജനങ്ങളുടെ ഒറ്റപ്പെടലും, വിഷാദാത്മകതയും ഇല്ലാതാക്കി മാനസികോല്ലാസത്തിന് വയോ ക്ലബ്ബ് പ്രവർത്തനത്തിന് തുടക്കമായി. ജീവിതത്തിൽ അല്ലലില്ലാതെ ആനന്ദകരമായി പകല്‍ സമയം ചെലവഴിക്കുന്നതിനുമായി മുക്കം നഗരസഭയില്‍വയോക്ലബ്ബ്മണാശ്ശേരിയിൽ പ്രവര്‍ത്തനമാരംഭിച്ചത്. തിരുവമ്പാടി നിയോജകമണ്ഡലം എം.എല്‍.എ ലിന്‍റോ ജോസഫ് ഉദ്ഘാടനം ചെയ്തു. 2026 ൽ കേരളത്തിലെ ജനസംഖ്യയിൽ 25 ശതമാനവും 60 വയസ്സിനു മുകളിലുള്ളവരായിരിക്കുമെന്ന് കണക്കുകൾ വ്യക്തമാക്കുകയാണന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ജനസംഖ്യയിൽ ഒൻപത് ശതമാനത്തോ ളം 60 വയസ്സിന് മുകളിലാണ്. കേരളത്തിൽ 25 ശതമാനമാകാൻ ആയുർദൈർഘ്യത്തിൻെയും, മെഡിക്കൽ സംവിധാനത്തിൻ്റെ മൊത്വത്തിലുള്ള സംവിധാനമാണ്. കൂട്ടുകുടുംബത്തിൻ്റെയും അണുകുടുംബത്തിൻ്റെയും വ്യവസ്ഥകളിലേക്ക് മാറിയതോ ടെ വയോജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടാതെയും, അരികവത്ക്കരിക്കുന്ന സാഹചര്യത്തിലേക്ക് നീങ്ങിയിരിക്കയാണ്. വയോജനങ്ങൾക്ക് നിരവധി പദ്ധതികളാണ് സർക്കാർ ആവിഷ്ക്കരിച്ചിരിക്കുന്നത്. 2024 അവസനാത്ത നിയമസഭ സമ്മേളനത്തിൽ വയോജനങ്ങൾക്കായി പ്രത്യേകക്ഷേമ കമീഷൻ ബിൽ പാസ്സാക്കിയിരിക്കയാണ്. 60 കഴിഞ്ഞ വയോജനങ്ങൾക്ക്സർക്കാൻ കമീഷൻ സംവിധാനം രൂപവത്ക്കരിച്ച് കഴിഞ്ഞു. സമൂഹത്തിലെ വലിയ വിഭാഗങ്ങൾക്ക് പ്രയോജനപ്പെടുന്നതിന് മുക്കം നഗരസഭയിലും വയോ ക്ലബ്ബ് പ്രവർത്തനത്തിന് തുടക്കം കുറിച്ചത് അദ്ദേഹം ചൂണ്ടികാട്ടി. 2024-25 വര്‍ഷത്തെ പദ്ധതിയിൽ ഉള്‍പ്പെടുത്തി നഗരസഭയില്‍ തുടങ്ങാനുദ്ദേശിക്കുന്ന മൂന്ന് വയോക്ലബ്ബുകളില്‍ ആദ്യത്തേതിനാണ് മണാശ്ശേരിയില്‍ തുടക്കമായത്. വയോജനങ്ങള്‍ക്ക് പകല്‍സമയം ഒത്തുകൂടാനും വായനയിലും വിവിധ വിനോദോപാധികളിലും എര്‍പ്പെടാനുമുള്ള സൗകര്യം വയോക്ലബ്ബിലുണ്ട്. സംഗീതം

പഠിക്കാനും സൗകര്യമുണ്ട് . വിവിധയിനത്തിലുള്ള കരവിരുതുകൾ പരിശീലിപ്പിക്കാനും ആലോചനയുണ്ട്. അടുത്തതായി നീലേശ്വരത്തും, തോട്ടത്തിൻ കടവിലും സജീകരിക്കാൻ ലക്ഷ്യമിടുന്നുണ്ട്. നഗരസഭ ചെയര്‍മാന്‍ പി.ടി. ബാബു അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി ചെയര്‍പേഴ്സണ്‍ അഡ്വ.കെ.പി ചാന്ദിനി മുഖ്യാതിഥിയായിരുന്നു. വിവിധ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ പ്രജിത പ്രദീപ്, ഇ. സത്യനാരായണന്‍, കൗണ്‍സിലര്‍മാരായ എം വി രജനി, വേണു കല്ലുരുട്ടി, എം.ടി വേണുഗോപാലന്‍. , സി.ഡി.എസ് ചെയര്‍പേഴ്സണ്‍ രജിത, പെൻഷനേഴ്സ് യൂണിയൻ സെക്രട്ടറി ഇ.പി. ശ്രീനിവാസന്‍, . ടി.കെ സാമി, കുഞ്ഞിരായിന്‍ മാസ്റ്റര്‍, ഭാസ്കരന്‍ കരണങ്ങാട്ട്, പി. പ്രേമന്‍,സി. രാജഗോപാലന്‍, ജയരാജ് കണിയാറക്കല്‍, അശോകന്‍ കുറ്റ്യേരിമ്മല്‍, ടി.ബാബുരാജ്. എന്നിവര്‍ സംസാരിച്ചു. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ റീജ പദ്ധതി വിശദീകരണം നടത്തി. ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി കുഞ്ഞന്‍ മാസ്റ്റര്‍ സ്വാഗതവും അസിസ്റ്റന്‍റ് സെക്രട്ടറി സുരേഷ് ബാബു നന്ദിയും പറഞ്ഞു.

പടം: മുക്കം നഗരസഭ വയോ ക്ലബ്ബ് മണാശ്ശേരിയിൽ ലിൻ്റോ ജോസഫ് എം.എൽ എ ഉദ്ഘാടനം ചെയ്യുന്നു. 

 

Follow us on :

More in Related News