Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള സ്റ്റേറ്റ് എജ്യുക്കേഷണൽ പ്രോജക്ട് എംപ്ലോയീസ് യൂണിയൻ (സിഐടിയു)പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

01 Jul 2025 20:07 IST

Saifuddin Rocky

Share News :


കോഴിക്കോട് :കേന്ദ്രം കേരളത്തോട് കാണിക്കുന്ന കടുത്ത അവഗണനയ്ക്കെതിരെയും,സമഗ്ര ശിക്ഷ കേരളയ്ക്ക് കേന്ദ്രം നൽകാനുള്ള മുഴുവൻ വിഹിതവും അനുവദിക്കണമെന്നും,ജീവനക്കാരുടെ ശമ്പളം അടിയന്തിരമായി ലഭ്യമാക്കണമെന്നും,

ജീവനക്കാരെ പട്ടിണിക്കിടാതെ സംരക്ഷിക്കണമെന്നും മുദ്രാവാക്യമുയർത്തി എസ് എസ് കെ കോഴിക്കോട് ജില്ലാ ഓഫീസിനു മുന്നിൽ കേരള സ്റ്റേറ്റ് എജ്യുക്കേഷണൽ പ്രോജക്ട് എംപ്ലോയീസ് യൂണിയൻ (സി ഐ ടി യു ) ധർണ്ണ സംഘടിപ്പിച്ചു.സമഗ്ര ശിക്ഷ കേരള പദ്ധതിക്ക് 60% ഫണ്ടും കേന്ദ്രം വകയിരുത്തണം എന്നിരിക്കെ കഴിഞ്ഞ 23 മാസക്കാലമായി കേന്ദ്രവിഹിതം അനുവദിക്കുന്നില്ല. ഓഫീസ് ജീവനക്കാർ, അധ്യാപകർ ഉൾപ്പെടെ 7000 ത്തോളം പേരാണ് പ്രോജക്ടിനു കീഴിൽ ജോലി ചെയ്യുന്നത്. കഴിഞ്ഞ രണ്ടു മാസങ്ങളിലെ ശമ്പളവും ജീവനക്കാർക്ക് ലഭിച്ചിട്ടില്ല.ഭിന്നശേഷി വിദ്യാർഥികളുടെ ആനുകൂല്യങ്ങളും സ്കൂളുകൾക്കുള്ള മറ്റു ആനുകൂല്യങ്ങളും ഗ്രാന്റുകളും കേന്ദ്ര വിഹിതം മുടങ്ങിയതോടെ നൽകാൻ കഴിയാത്ത സ്ഥിതിയാണ്.


ധർണ്ണ സമരം സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം ടി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. കെ എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗം സജീഷ് നാരായണൻ, കെ എസ് ഇ പി ഇ യു സംസ്ഥാന സെക്രട്ടറി കെ കെ ഷിബിൻലാൽ എന്നിവർ സംസാരിച്ചു. കെ എസ് ഇ പി ഇ യു ജില്ലാ സെക്രട്ടറി നിധീഷ് സ്വാഗതം പറഞ്ഞു. പ്രസിഡൻ്റ് പി പി സുജിത്ത് അദ്ധ്യക്ഷനായി.സി എം പുഷ്കിൻ നന്ദി പറഞ്ഞു.

Follow us on :

More in Related News