Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jul 2025 21:39 IST
Share News :
കടുത്തുരുത്തി: ജില്ലാ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ ആഭിമുഖ്യത്തിൽ 19-ാമത് ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനാഘോഷം നടത്തി. എം.ജി. യൂണിവേഴ്സിറ്റി സ്‌കൂൾ ഓഫ് മാത്തമാറ്റിക്‌സ് ആൻഡ്് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം ഡയറക്ടർ ഡോ. കെ.കെ.ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ പി.ആർ. ശ്രീലേഖ അധ്യക്ഷത വഹിച്ചു.നാഷണൽ സർവേ ഓഫീസ് എസ്.ആർ.ഒ. ഇൻ ചാർജ ് ബിജോ ജോസഫ് നാഷണൽ സാമ്പിൾ സർവേയുടെ 75 വർഷങ്ങൾ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ജില്ലാ പ്ലാനിംഗ് ഓഫീസർ എം.പി. അനിൽ കുമാർ, ജില്ലാ ടൗൺ പ്ലാനർ ജിനുമോൾ വർഗ്ഗീസ്, ജില്ലാ വ്യവസായകേന്ദ്രം മാനേജർ മേരി ജോർജ്, ജില്ലാ ഓഫീസർ ആർ. രാജേഷ്, റിസർച്ച് അസിസ്റ്റന്റ് കെ.എസ്. അജയകുമാർ എന്നിവർ പ്രസംഗിച്ചു. എം.ഐ. റിസർച്ച് ഓഫീസർ ഷീനാ ഗോപിയുടെ നേതൃത്വത്തിൽ ജീവനക്കാരെ ഉൾപ്പെടുത്തി ക്വിസ് മത്സരവും നടത്തി.
Follow us on :
Tags:
Please select your location.