Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൂട്ടുകാരോടപ്പം കുളത്തിൽ കുളിക്കുന്നതിനിടയിൽ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാർത്ഥി മരിച്ചു.

01 Jul 2025 18:56 IST

UNNICHEKKU .M

Share News :


മുക്കം: കൂട്ടുകാരോടപ്പം പൊറ്റശ്ശേരി ചിറക്കൽ ഭാഗത്തെ കുളത്തിൽ കുളിക്കുന്നതിനിടയിൽ അപകടത്തിൽപ്പെട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് മണാശ്ശേരി മുത്താലം സ്വദേശിയും ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിലെ രണ്ടാം വർഷ ഹ്യൂമാണി റ്റീസ് വിദ്യാർത്ഥിയുമായ എൻ.പി ആബിദ് (17) മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച്ചയാണ് പൊറ്റശ്ശേരിയിലെയും സമീപത്തെയും ഒരു സംഘം വിദ്യാർത്ഥികൾ നീന്തൽ പഠിക്കാനും കുളിക്കാനും കുളത്തിലിറങ്ങിയത്. ഇതിനിടയിൽ ആബീദ് വെള്ളത്തിൽ മുങ്ങി പോകുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. വെള്ളത്തിൽ താഴ്ന്ന പോയ ആബിദിനെ രക്ഷപ്പെടുത്തി സമീപത്തെ കെ.എം സി.ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നിട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകിയെങ്കിലും ആബിദിൻ്റെ ജീവൻ രക്ഷിക്കാനായില്ല. അപകട വാർത്തയറിഞ്ഞ് ഗൾഫിലുള്ള പിതാവ് നെല്ലിക്കാപറമ്പ് ചിറ്റാ കണ്ടി അബ്ദുല്ല  തിങ്കളാഴ്ച്ച നാട്ടിലെത്തിയിരുന്നു. പോസ്റ്റ് മോർട്ട നടപടികൾ ക്ക് മയ്യിത്ത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: സുലേഖ. സഹോദരങ്ങൾ: മുഹമ്മദ് സുഹൈൽ, സ കിയ്യ.


ിത്രം:ആബിദ്

Follow us on :

More in Related News