Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jul 2025 22:27 IST
Share News :
മുക്കം:പാഴൂർ എ.യു. പി സ്കൂൾ വായന വാരാ ഘോഷത്തിന്റെ ഭാഗമായി
ലൈബ്രററി വിപുലീകരണം നടത്തി.പാഴൂർ എ.യു.പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന ഒസാപ്പിന്റെ നേതൃത്വത്തിൽ നടന്ന പുസ്തക ശേഖരണ പരിപാടിയിലേക്ക് പുസ്തകങ്ങൾ നൽകി അമ്പലപ്പൊറ്റ യൂസുഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വി ടി എ റഹ്മാൻ മാസ്റ്ററും പുസ്തകങ്ങൾ സംഭാവന ചെയ്തു. മികച്ച വായനക്കാരന് അടുത്ത സ്കൂൾ വാർഷിക പരിപാടി യിൽ ഓസാപ്പ് കമ്മിറ്റി യുമായി സഹകരിച്ചു മികച്ച പ്രോത്സാഹന സമ്മാനം നൽകുമെന്ന് വി ടി എ റഹ്മാൻ മാസ്റ്റർ പ്രഖ്യാപിച്ചു.പൂർവ്വ വിദ്യാർത്ഥി കളിൽ നിന്നും, നാട്ടുകാരി ൽ നിന്നും കൂടുതൽ പുസ്തകങ്ങൾ ശേഖരിച്ചു നല്ലൊരു വായന സംസ്കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യം നേടും വരെ സ്കൂൾ മാനേജമെന്റും അധ്യാപകരും, രക്ഷിതാക്കളുമായി സഹകരിച്ചു വിവിധ കർമ്മ പരിപാടി കൾക്ക് രൂപം നൽകുമെന്ന് ഒസാപ്പ് ചെയർമാൻ ഡോ. സി കെ അഹമ്മദ് പറഞ്ഞു. ഇ. കുഞ്ഞോയി,സിദ്ധീഖത്, മുജീബ് റഹ്മാൻ, ഉമ്മർ മാസ്റ്റർ, സീനത്, സഫറുള്ള കൂളിമാട് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.