Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jul 2025 22:22 IST
Share News :
വൈക്കം: ചെമ്പ് കാട്ടിക്കുന്നിലുള്ള ബിഎസ്എൻ എൽ ടവറിലെ ബാറ്ററികൾ മോഷണം പോയ സംഭവത്തിൽ പിടികൂടിയ പ്രതിയെ റിമാൻ്റ് ചെയ്തു. ആലപ്പുഴ അരൂർ കടമറ്റിൽചിറ കെ.എ ഷാമി (32) ആണ് തിങ്കളാഴ്ച പിടിയിലായത്. ഈ മാസം 21 ന് രാത്രിക്കും 22 ന് പുലർച്ചെക്കുമിടയിലാണ് മോഷണം നടന്നത്.22 ന് രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് ബാറ്ററികൾ മോഷണം പോയ വിവരം അറിയുന്നത് .3 ലക്ഷത്തിലധികം വിലവരുന്ന 24 ഓളം ബാറ്ററികളാണ് മോഷ്ടിക്കപ്പെട്ടത്. വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയത് എസ് എച്ച് ഒ സുഖേഷ് എസ്സിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വോഷണത്തിനിടെയാണ്
തിങ്കളാഴ്ച രാത്രി ഇയാൾ പിടിയിലാകുന്നത്. കേസ്സിൽ രണ്ട് പേർ കൂടി ഉൾപ്പെട്ടിട്ടുണ്ട്. മറ്റ് പ്രതികൾക്കായി പോലീസ് അന്വോഷണം ശക്തമാക്കി.
Follow us on :
Tags:
More in Related News
Please select your location.