Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Oct 2025 15:33 IST
Share News :
കോഴിക്കോട് : 67 മത് കോഴിക്കോട് ജില്ലാ ശാസ്ത്രോത്സവത്തിന്റെ രജിസ്ട്രേഷൻ കോഴിക്കോട് രാമകൃഷ്ണാ മിഷൻ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ പേരാമ്പ്ര ഉപജില്ലയുടെ ഐടി വിഭാഗം കൺവീനർ ഷീജ, പി.രഘുനാഥ് എന്നിവർക്ക് നൽകികോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ രമ്യ സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു. വരുന്ന 3 ദിവസങ്ങളിലായി ആർ കെ മിഷൻ ഹയർ സെക്കൻഡറി സ്കൂൾ, ഗവ.വി.എച്ച്.എസ്.എസ് മീഞ്ചന്ത, ഗവ. വി.എച്ച്.എസ്.എസ് ചെറുവണ്ണൂർ, എം എം വി.എച്ച്.എസ്സ് പരപ്പിൽ എന്നീ വിദ്യാലയങ്ങളിൽ നടക്കുന്ന കോഴിക്കോട് ജില്ലാ ശാസ്ത്രോത്സവത്തിൽ 17 ഉപജില്ലകളിൽ നിന്നുള്ള മത്സരാർത്ഥികൾ നാളെ മുതൽ വിവിധ സ്കൂളിൽ നടക്കുന്ന വിവിധ മേഖലകളിൽ മാറ്റുരക്കും.ചടങ്ങിൽ കോഴിക്കോട് റൂറൽ ജില്ല ശാസ്ത്രോത്സവം രജിസ്ട്രേഷൻ കൺവീനർ ജ്യോതി. ടി,
സനൽ എൻ.കെ ദേശീയ അധ്യാപക പരിഷത്ത് ജില്ലാ അധ്യക്ഷൻ കെ ഷാജിമോൻ,ജില്ലാ ജനറൽ സെക്രട്ടറി പി സതീഷ് കുമാർ,ജയജിത് കെ , പ്രതിഭ എൻ.ആർ, ഷിനോദ്. എൽ, സ്മിത എ, ജ്യോതിശ്രി പി.കെ. ശ്രീകല കെ.ആർ കെ .വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരായ ബിജീഷ് വി.വി, ഷൈജു എം.വി , പ്രകാശൻ വി.വി എന്നിവർ സംസാരിച്ചു.
Follow us on :
More in Related News
Please select your location.