Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Dec 2024 07:55 IST
Share News :
ചാത്തന്നൂർ:ബോൺസായി ഉൾപ്പെടെയുള്ള നൂറിൽപരം വിദേശത്തും, സ്വദേശത്തും അതി മനോഹരമായി ഓമനിച്ചു വളർത്തുന്ന നാം ഇതുവരെ കണ്ടിട്ടില്ലാത്ത നിരവധി അനവധി ചെടികളുടെയും കായ്കളുടെയും,
കനികളുടെയും, അതിമനോഹരമായ ഒരു കലവറ, ദേവ് കൊല്ലം ഫ്ലവർ ഷോ 2024 കൊല്ലം ജനതയ്ക്ക് മുന്നിൽ കാഴ്ചവയ്ക്കുന്നു. 2024 ഡിസംബർ 20 മുതൽ 2025 ജനുവരി 5 വരെ കൊല്ലം ആശ്രാമം മൈതാനിയിൽ നടക്കുന്ന ഫ്ലവർ ഷോയിൽ ദിവസവും വിവിധയിനം പരിപാടികൾ നടക്കും.
സ്വാഗതസംഘം ഓഫീസിൽ നടന്ന ചടങ്ങിൽ
ആഘോഷ കമ്മിറ്റിയുടെ
ചെയർമാൻ എക്സ്. ഏണസ്റ്റ് അധ്യക്ഷത വഹിച്ചു. ചീഫ് കോർഡിനേറ്റർ നേതാജി.ബി. രാജേന്ദ്രൻ സ്വാഗതമാശംസിച്ച ചടങ്ങിൽ
ജനറൽ കൺവീനർ എം എം ആസാദ് റോസ് സൊസൈറ്റി പ്രസിഡന്റ് പട്ടത്തുവിള വിനോദ്, ആക്ടിങ് പ്രസിഡന്റ് ആർ പ്രകാശൻ പിള്ള, ട്രഷറർ എൻ ബിനോജ്, രക്ഷാധികാരികളായ സുവർണ്ണ കുമാർ, ഫിനാൻസ് കൺവീനർ അജിത്ത് മുത്തോടം, മീഡിയ ചെയർമാൻ ഷിബു റാവുത്തർ, വിവിധ കമ്മറ്റി ചെയർമാൻമാരായ സുരേഷ് സിദ്ധാർത്ഥ, നരേഷ് നാരായണൻ,ടി ജി സുഭാഷ്,ജവഹർ, ജാജിമോൾ,ഷാജി ജോർജ്,ഉമാ ശങ്കർ, ഷീബ റോയ്സ്റ്റൻ, ബീന ജോർജ്, ഈച്ചൻവീട്ടിൽ നയാസ് മുഹമ്മദ്, കുരീപ്പുഴ യഹിയ,പി വി. ജോർജ്, ജ്യോതീന്ദ്രകുമാർ, തേവള്ളി പ്രദീപ്, അഡ്വക്കേറ്റ് സന്തോഷ് തങ്ങൾ, ജലജ നരേഷ്, പ്രമദ ശശി,ബാലചന്ദ്രൻ ഇരവിപുരം, റംല നിസാർ, വിമല കുമാരി എന്നിവർ ഉൾപ്പെടെ നൂറിൽ പരം അംഗങ്ങൾ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.