Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Sep 2025 21:31 IST
Share News :
കടുത്തുരുത്തി: ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് കേരളാ ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ജില്ലാല ഖാദി വിപണന മേള സെപ്റ്റംബർ 29 മുതൽ ഒക്ടോബർ നാല് വരെ നടക്കും. മേളയിൽ 30 ശതമാനം വരെ റിബേറ്റിൽ തുണിത്തരങ്ങൾ വാങ്ങാം.
ജില്ലാതല ഉദ്ഘാടനം തിങ്കളാഴ്ച ( സെപ്റ്റംബർ 29 ) ഉച്ചകഴിഞ്ഞു മൂന്നിന് ഏറ്റുമാനൂർ ഖാദി ഗ്രാമസൗഭാഗ്യയിൽ ഏറ്റുമാനൂർ നഗരസഭാ അധ്യക്ഷ ലൗലിജോർജ് നിർവഹിക്കും. ഖാദി ബോർഡ് അംഗം കെ.എസ് രമേഷ് ബാബു അധ്യക്ഷത വഹിക്കും. ഏറ്റുമാനൂർ നഗരസഭ അംഗം കെ.കെ ശോഭന കുമാരി ആദ്യ വില്പന നടത്തും.
Follow us on :
Tags:
More in Related News
Please select your location.