Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ലഹരി വിരുദ്ധ ബോധവൽകര സദസ്സ് ("മുക്തി") സംഘടിപ്പിച്ചു

16 May 2025 21:19 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കുടയംപടി, കുടമാളൂർ, പരിപ്പ്, യൂണീറ്റുകളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽകര സദസ്സ് -"മുക്തി" നടത്തി. കുടയംപടി യൂണിറ്റ് പ്രസിഡണ്ട് ബേബി കുടയംപടിയുടെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡണ്ട് എം. കെ .തോമസുകുട്ടി ഉദ്ഘാടനം നിർവഹിച്ചു. സമൂഹത്തിൽ വളർന്നു വരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെക്കുറിച്ച് . കോട്ടയം എക്സൈസ് പ്രിവിൻ്റീവ് ഓഫീസർ നിഫി ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. യൂണീറ്റ് ജനറൽ സെക്രട്ടറി ജോണി.എൻ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ സബിതാ പ്രേജി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി എ.കെ.എൻ, കുടമാളൂർ യൂണിറ്റ് പ്രസിഡണ്ട്. ജെയിംസ് പാലത്തൂർ. ജില്ലാ സെക്രട്ടറി എബി സി. കുര്യൻ, വെട്ടിമുകൾ യൂണിറ്റ് ജനറൽ സെക്രട്ടറി സിറിൾ ജി. നരിക്കുഴി, യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് ചിൻ്റു കുര്യൻ, ആർപ്പു ക്കര യൂണിറ്റ് ജനറൽ സെക്രട്ടറി സി. കെ. ശ്രീകുമാർ, പിരിപ്പ് യൂണീറ്റ് പ്രസിഡണ്ട് മാത്യു എബ്രഹാം എന്നിവർ പ്രസംഗിച്ചു.



Follow us on :

More in Related News