Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുവായൂർ ക്ഷേത്രത്തിൽ ഉപദേവൻമാർക്കുള്ള കലശ ചടങ്ങുകൾ തുടങ്ങി..

21 Jun 2026 15:54 IST

MUKUNDAN

Share News :

ഗുരുവായൂർ:ക്ഷേത്രത്തിലെ ഉപദേവൻമാർക്കുള്ള കലശ ചടങ്ങുകൾ തുടങ്ങി.ജൂൺ 26 വരെ ഭക്തിനിർഭരമായ ചടങ്ങുകൾ തുടരും.ശ്രീഅയ്യപ്പസ്വാമിയുടെ കലശചടങ്ങുകൾ ആണ് ആദ്യം തുടങ്ങിയത്.ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ആചാര്യവരണം നടത്തി.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് എക്സ് എംഎൽഎ,ഭരണ സമിതി അംഗം സി.മനാജ്,ക്ഷേത്രം ഡിഎ എം.രാധ എന്നിവർ സന്നിഹിതരായി.ശ്രീഗണപതിയുടെ കലശചടങ്ങുകൾ ജൂൺ 22,23,24 എന്നീ തിയ്യതികളിലും,ശ്രീഭഗവതിയുടെ കലശ ചടങ്ങുകൾ ജൂൺ 24,25,26 തിയ്യതികളിലും നടക്കും.

Follow us on :

More in Related News