Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Feb 2026 23:24 IST
Share News :
കടുത്തുരുത്തി :കേരള സംസ്ഥാന സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിന്‍റെ രജതജൂബിലി ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം രാവിലെ 11മണിക്ക് കോളജ് അങ്കണത്തിൽ നടന്ന സമ്മേളനത്തിൽ കോട്ടയം എം.പി അഡ്വ. ഫ്രാൻസിസ് ജോർജ് എംപി നിർവഹിച്ചു..... സാങ്കേതിക പഠനം വിദ്യാർത്ഥികൾക്ക് വേഗത്തിൽ ജോലി ലഭിക്കുന്നുണ്ട് എന്നും പുതിയ യുജിസി പാഠ്യപദ്ധതിയിൽ സ്കിൽ കോഴ്സുകൾ ഉൾപ്പെടുത്തിയിരിക്കുന്നത് വിദ്യാർത്ഥികൾക്ക് തൊഴിൽ വൈദഗ്ധ്യം ഉറപ്പ് വരുത്തും എന്നും അദ്ദേഹം പറഞ്ഞു....... കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫിന്‍റെ അധ്യക്ഷതയിൽ നടത്തുന്ന പ്രസ്തുത സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് തങ്കമ്മ വർഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തി. ഈ കോളേജിന്‍റെ നാളിതുവരെയുള്ള വളർച്ചാ കാലഘട്ടത്തെ എം.എൽ.എ അനുസ്മരിച്ചു. ഞീഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ചെറിയാൻ കെ ജോസ്, വൈസ് പ്രസിഡന്‍റ് ശ്രീലേഖ മണിലാൽ. മിനി ടോമി, വാർഡ് മെമ്പർ, ബിന്ദു ടോമി, പി.ടി.എ വൈസ് പ്രസിഡന്‍റ് .ജോയ് പി മാത്യൂ, കോളജ് യൂണിയൻ ചെയർപേഴ്സൺ കുമാരി അനഘ രാജൻ എന്നിവർ ആശംസകൾ അറിയിച്ചു. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, മുൻ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ രജത ജൂബിലി കോ-ഓർഡിനേറ്റർ ബെറ്റി മാത്യൂ ക്യതഞ്ജത അർപ്പിച്ചു...
Follow us on :
Tags:
More in Related News
Please select your location.