Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി ബൈപ്പാസിൽ യുഡിഎഫ് സ്ഥാനാർഥി അഡ്വ.മോൻസ് ജോസഫിനോടൊപ്പം

04 Apr 2026 19:19 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി : കോട്ടയം എറണാകുളം സംസ്ഥാന പാതയ്ക്ക് സമാന്തരമായി കടുത്തുരുത്തി ടൗൺ ബൈപ്പാസ് റോഡ് യാഥാർത്ഥ്യമാക്കിയ കടുത്തുരുത്തി എംഎൽഎയും യുഡിഎഫ് സ്ഥാനാർഥിയുമായ അഡ്വ.മോൻസ് ജോസഫിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് ഐക്യ ജനാധിപത്യ മുന്നണി യുവജന സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ കടുത്തുരുത്തി ടൗൺ ബൈപ്പാസ് റോഡിലൂടെ 'മോണിംഗ് വാക്ക് വിത്ത് യുഡിഎഫ് കാൻഡിഡേറ്റ്' എന്ന പേരിൽ എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചുകൊണ്ട് ഇലക്ഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു.

കടുത്തുരുത്തി ഐടിസിക്കു സമീപത്ത് ബൈപ്പാസ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച യുവജന യാത്ര ബ്ലോക്ക് ജംഗ്ഷൻ വഴി കടുത്തുരുത്തി മെയിൻ റോഡിൽ പ്രവേശിച്ചതിനെ തുടർന്ന് ടൗൺ ചുറ്റി സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു.

നൂറു കണക്കിന് യുഡിവൈഎഫ് പ്രവർത്തകരും, നാട്ടുകാരും യാത്രയിൽ അണിചേർന്നു

കടുത്തുരുത്തിയിലെ ജനങ്ങളുടെ ചിരകാല സ്വപ്നമായിരുന്ന കടുത്തുരുത്തി ടൗൺ ബൈപ്പാസ് റോഡ് നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് നിർമ്മാണം പൂർത്തീകരിക്കുവാൻ കഴിഞ്ഞത് വികസന രംഗത്ത് ഒരു പൊൻതൂവലാണെന്ന് യുഡിഎഫ് സ്ഥാനാർഥി അഡ്വ.മോൻസ് ജോസഫ് പ്രസ്താവിച്ചു. വിവിധ ഘട്ടങ്ങളിലായി അനുവദിച്ച 35 കോടി രൂപ വിനിയോഗിച്ചാണ് ബൈപ്പാസ് റോഡ് നിർമ്മാണ പദ്ധതി പൂർത്തിയാക്കിയത്. ഇക്കാര്യത്തിൽ ടെൻഡർ സേവിംഗ്സ് ഇനത്തിൽ ലഭ്യമായ രണ്ടര കോടി രൂപ ഉപയോഗിച്ച് ബ്ലോക്ക് ജങ്ഷനും ഐടിസി ജംഗ്ഷനിലും ഡിവൈഡറുകൾ സ്ഥാപിക്കുന്നതിനും ബൈപ്പാസിൽ റോഡ് സുരക്ഷ നടപടികൾ പൂർത്തീകരിക്കുന്നതിനും വേണ്ടി പൊതുമരാമത്ത് വകുപ്പിലേക്ക് സമർപ്പിച്ച ഫയൽ അകാരണമായി തള്ളിക്കളഞ്ഞ എൽഡിഎഫ് സർക്കാരിൻ്റെ നിലപാട് നാടിൻ്റെ വികസന പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നതും അവഗണിക്കുന്നതുമാണെന്ന് മോൻസ് ജോസഫ് കുറ്റപ്പെടുത്തി . ബൈപ്പാസിൻ്റെ ഇപ്പോൾ നടന്നു വരുന്ന പ്രവർത്തിയിൽ ഉൾപ്പെടുത്തി അടിയന്തിര ജോലികൾ പൂർത്തീകരിച്ചിട്ടുള്ളതായി എംഎൽഎ വ്യക്തമാക്കി. കടുത്തുരുത്തി ബൈപ്പാസിനെതിരെ ഇടതുപക്ഷം ഉന്നയിച്ച എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കപ്പെട്ടതിൽ ചാരിതാർത്ഥ്യമുണ്ട്. ഇടതുമുന്നണിയുടെ ഭരണത്തിൽ പ്രതിസന്ധികൾ നേരിട്ട ബൈപ്പാസ് നിർമ്മാണം എല്ലാവിധ പ്രശ്നങ്ങളെയും അതിജീവിച്ചുകൊണ്ട് നിർമ്മാണ പൂർത്തീകരണത്തിലേക്ക് വരാൻ കഴിഞ്ഞത് നാടിനോടും ജനങ്ങളോടുമുള്ള പ്രതിബദ്ധതയാണ്. യൂത്ത് കോൺഗ്രസ് കടുത്തുരുത്തി ബ്ലോക്ക് പ്രസിഡൻ്റ് ജിത്തു കരിമാടം അധ്യക്ഷത വഹിച്ച യോഗത്തിൽ കോൺഗ്രസ് ഐ ബ്ലോക്ക് പ്രസിഡൻ്റ് ജെയിംസ് പുല്ലാപ്പള്ളി യുഡിഎഫ് കൺവീനർ മാഞ്ഞൂർ മോഹൻകുമാർ, കേരളാ കോൺഗ്രസ് ഹൈ പവർ കമ്മറ്റി അംഗം സ്റ്റീഫൻ പാറാവേലി, ജില്ലാ പഞ്ചായത്ത് മെമ്പർ ആൻ മരിയ ജോർജ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുബിൻ മാത്യു, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡൻ്റ് ഷിജു പാറയിടുക്കിൽ, കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡൻറ് ജോസ്മോൻ മാളിയേക്കൽ, ജോണിച്ചൻ പൂമരം, എന്നിവർ പ്രസംഗിച്ചു

യുഡിവൈഎഫ് നേതാക്കളായ സിജോ ജോസഫ് ,

സെബാസ്റ്റ്യൻ ജോയ്, ശരത്ത് ശശാങ്കൻ, ജിൻസൺ ചെറുമല, ഫ്രാൻസിസ് മരങ്ങാട്ടുപിള്ളി,തോംസൺ മുളക്കുളം,ജെയിൻ,,അരുൺ മാത്യു, സോണിച്ചൻ കുറവിലങ്ങാട്, ജെയിംസ് എം ജെ, ആൽബിൻ തോമസ്

എന്നിവർ യുവജന യാത്രക്ക് നേതൃത്വം നൽകി.

കടുത്തുരുത്തി ബൈപ്പാസിൽ അഡ്വ.മോൻസ് ജോസഫിനോടൊപ്പം"വാക് വിത്ത് യുഡിഎഫ് കാൻഡിഡേറ്റ്" പ്രോഗ്രാമുമായി 

ഐക്യ ജനാധിപത്യ മുന്നണി യുവജന സംഘടന പ്രവർത്തകർ


Follow us on :

More in Related News