Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Feb 2025 19:01 IST
Share News :
കൊണ്ടോട്ടി : കേരളത്തിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും കലാ, കായിക സാംസ്‌കാരിക, സാമൂഹിക, ജീവകാരുണ്യ മേഖലകളിലെ നിറ സാന്നിദ്ധ്യവും മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി ഭരണസമിതി മുന്‍ അംഗവും ഖത്തർ കെ.എം.സി സി. വൈസ് പ്രസിഡൻ്റു മായിരുന്ന കെ. മുഹമ്മദ് ഈസ അനുസ്മരണം 25.02.2025-ന് ചൊവ്വാഴ്ച്ച
നാല് മണിക്ക് മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിയില്‍ സംഘടിപ്പിക്കും.
മഹാകവി മോയിൻകുട്ടി വൈദ്യർ അക്കാദമിയുടെ സഹകരണത്തോടെ ടി.വി. ഇബ്രാഹീം എം.എൽ.എ യുടെ നേതൃത്വത്തിലുള്ള ജനകീയ സമിതിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ടി.വി. ഇബ്രാഹിം എം.എല്‍.എ. അധ്യക്ഷം വഹിക്കുന്ന ചടങ്ങ് ഇ.ടി. മുഹമ്മദ് ബഷീർ എം-പി. ഉദ്ഘാടനം ചെയ്യും. പ്രസിദ്ധ സംഗീത സംവിധായകനും ഗായകനുമായ എം. ജയചന്ദ്രന്‍ ഫോട്ടോ അനാഛാദനം ചെയ്യും.
ഡോ. ഹുസൈന്‍ രണ്ടത്താണി ,ടി.കെ. ഹംസ , സി.പി. സൈതലവി,ഗായകൻ കണ്ണൂർ ഷരീഫ് ,കമാൽ വരദൂർ , ബഷീർ ചുങ്കത്തറ, ബെൻസീറ, ബാപ്പു വെള്ളിപ്പറമ്പ്, ഒ എം കരുവാരകുണ്ട്, എം.എ. ഗഫൂർ , ഫൈസൽ എളേറ്റൽ, അനസ് എടത്തൊടിക, കുഞ്ഞിമോൻ കാക്കിയ , പി.എ. ജബ്ബാർ ഹാജി തുടങ്ങി കലാ, സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ, ജീവകാരുണ്യ മേഖലയിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.
Follow us on :
Tags:
More in Related News
Please select your location.