Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Mar 2026 20:40 IST
Share News :
കടുത്തുരുത്തി: കോട്ടയം ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ അരുവിത്തുറ സെന്റ് ജോർജ് കോളജ് എൻ.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെ അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു. കോളജ് അങ്കണത്തിൽ നടന്ന പരിപാടി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷൻ വി.പി. നാസർ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ മുഖ്യാതിഥിയായി പങ്കെടുത്തു.
മികച്ച അങ്കണവാടി വർക്കർക്കുള്ള സംസ്ഥാന അവാർഡ് നേടിയ ഷീബ ഡാനിയേൽ (വാഴൂർ ഐ.സി.ഡി.എസ്.), എം.ജെ. ശ്രീകുമാരി (ഉഴവൂർ ഐ.സി.ഡി.എസ്.) എന്നിവരെയും മികച്ച അങ്കണവാടി ഹെൽപ്പർമാർക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ടി.ആർ. ബിന്ദു (ഈരാറ്റുപേട്ട ഐ.സി.ഡി.എസ്.), ടി.എൻ. രാജമ്മ (മാടപ്പള്ളി ഐ.സി.ഡി.എസ്.) എന്നിവരെയും ചടങ്ങിൽ ആദരിച്ചു. പരിപാടിയുടെ ഭാഗമായി ഫ്‌ളാഷ് മോബ്, റാലി, ബോധവൽക്കരണ ക്ലാസുകൾ എന്നിവയും സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് അംഗം ശ്രീകല ആർ. എളൂക്കുന്നേൽ, നഗരസഭാംഗം ജയിംസ് തോമസ് കുന്നേൽ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ ടിജു റേച്ചൽ തോമസ്, ഈരാറ്റുപേട്ട ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസർ കെ. ജാസ്മിൻ, കോളജ് മാനേജർ ഫാദർ മാത്യു ചന്ദ്രൻകുന്നേൽ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. ഡെന്നി തോമസ് എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.