Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Jul 2026 21:53 IST
Share News :
മസ്‌കറ്റ്: കനത്ത വേനൽച്ചൂടിൽ പുറം ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന പ്രവാസി തൊഴിലാളികൾക്ക് ആശ്വാസമായി ‘നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട്’ ഒമാൻ ചാപ്റ്ററിന്റെ വേനൽക്കാല സഹായ പദ്ധതി വീണ്ടും ആരംഭിച്ചു. 2019 മുതൽ തുടർന്നുവരുന്ന ഈ സേവന പ്രവർത്തനത്തിന്റെ ഭാഗമായി, ഈ വർഷവും (2026) കടുത്ത ചൂടിൽ ജോലി ചെയ്യുന്ന 200-ലധികം തൊഴിലാളികൾക്ക് ദാഹജലം, ശീതളപാനീയങ്ങൾ, ലഘുഭക്ഷണങ്ങൾ എന്നിവ വിതരണം ചെയ്തു.
ഈ വർഷത്തെ പദ്ധതിക്ക് ജൂലൈ 3 വെള്ളിയാഴ്ച മസ്‌കറ്റിലെ അസൈബ, ഗാല മേഖലകളിലെ വിവിധ നിർമാണ കേന്ദ്രങ്ങളിൽ തുടക്കമായി. സംഘടനാ പ്രസിഡന്റ് ഫൈസൽ വലിയകത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി ആഷിക് സ്വാഗതം ആശംസിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളുടെ ഭാര്യമാർ ചേർന്നാണ് വിതരണ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത്.
പരിപാടിക്ക് കമ്മിറ്റി അംഗങ്ങളായ മനോജ് നരിയംപുള്ളി, മുഹമ്മദ് യാസീൻ, സുബിൻ സുധാകരൻ, സനോജ്, നസീർ ഒരുമനയൂർ, സുബ്രഹ്മണ്യൻ, ബാബു ടി.കെ., രാജീവ് ടി.കെ., അബ്ദുൽ ഖാദർ, ഗോവിന്ദൻ, ശിവജി, ഷാഹിന മുഹമ്മദ് യാസീൻ, സഫീന നസീർ, നീശ്മ സനോജ് എന്നിവർ നേതൃത്വം നൽകി.
വേനൽക്കാലത്ത് പുറം ജോലികളിൽ ഏർപ്പെടുന്ന പ്രവാസി തൊഴിലാളികൾക്ക് ആശ്വാസവും കരുതലും പകരുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. സേവന പ്രവർത്തനങ്ങളിൽ പങ്കാളികളായ എല്ലാ അംഗങ്ങൾക്കും സംഘാടകർ നന്ദി രേഖപ്പെടുത്തി.
Follow us on :
More in Related News
Please select your location.