Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jun 2025 16:10 IST
Share News :
ദോഹ: ഖത്തറിലെ വിവിധ മേഖലയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ഫാർമസിസ്റ്റുമാരുടെ ഫുട്ബോൾ കൂട്ടായ്മയായ ഫാർമ ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 27-ന് വൈകിട്ട് 6 മണിക്ക് MIC ഗ്രൗണ്ടിൽ ആരംഭിക്കുന്ന ഇന്ത്യൻ ഫാർമ ഫുട്ബോൾ ലീഗ് 2025ൽ പങ്കെടുക്കുന്ന
സൂപ്പർ സ്റ്റുഡിയോ ബിൻ ഒമ്രാൻ,
ടൗൺ ടീം അൽ നസർ എന്നീ ടീമുകളുടെ ജേഴ്‌സി പ്രകാശനം എഡ്യൂക്കേഷൻ സിറ്റി
ഗ്രൗണ്ടിൽ നടത്തി. പരിപാടിയിൽ വിവിധ കമ്മിറ്റിയംഗങ്ങളും ആരാധകരും പങ്കെടുത്ത് ആഘോഷമാക്കി.
ജേഴ്‌സി ലോഞ്ജിംഗ് ചടങ്ങിൽ ആരിഫ് ,അൽത്താഫ്, ഹനീഫ് പേരാൽ, മഷൂദ്, മുഹമ്മദ് നവാസ്, ജാഫർ വക്ര , സുഹൈൽ , അസീസ് , സഫീർ, അബ്ദുൽകരീം , സലീം മേലെതിൽ ,ഷെജീദ് , ഷിബിലി , സഫീർ, മുസ്തഫ , ഷഹദ് കാവിൽ, സലാം തുടങ്ങിയവരും മറ്റു കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.
ഈ ഫുട്ബോൾ ലീഗ് ദോഹയിലെ ഇന്ത്യൻ ഫാർമസിസ്റ്റ് സമൂഹത്തിൽ ആരോഗ്യകരമായ ഒരു ജീവിത ശൈലിയും മാനസിക ഉല്ലാസത്തിനും കൂടിയുള്ള നിമിഷമാകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.