Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അതിശക്തമായ മഴ: കോട്ടയം ജില്ലയിൽ റെഡ് അലേർട്ട്: കോട്ടയത്ത് ഉരുൾപൊട്ടലിൽ ഒരു മരണം

01 Aug 2026 09:42 IST

CN Remya

Share News :

കോട്ടയം: കോട്ടയം ജില്ലയിൽ പരക്കെ അതിശക്തമായ മഴ തുടരുന്നു. ഈ സാഹചര്യത്തിൽ ഓഗസ്റ്റ് ഒന്നിന് റെഡ് അലെർട്ട്, (അതി തീവ്ര മഴയ്ക്ക് സാധ്യത) പ്രഖ്യാപിച്ചു. കോട്ടയം ഈരാറ്റുപേട്ട‌ പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടലിൽ ഒരു മരണം. മണപ്പാട്ട് ജോണിയുടെ മകൻ ജോസഫിൻ ജോണി മണപ്പാട്ട് (18) ആണ് മരിച്ചത്. ജോസഫിന്റെ മാതാവ് റെജീനയെ കാണാതായി.

ഇവരുടെ വീടിന് മേലേക്ക് മണ്ണ് ഇടിഞ്ഞ് വീഴുകയായിരുന്നു. വീട്ടിൽ ഈ സമയത്ത് റെജീനയും മകനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് മണ്ണിനടിയിൽ നിന്ന് ജോസഫിന്റെ മൃതദേഹം കണ്ടെത്തിയത്. റെജീനയെ കണ്ടെത്താൻ വേണ്ടിയുള്ള തെരച്ചിൽ ഊർജിതമായി തുടരുകയാണ്.

കനത്ത മഴയില്‍ പാലാ വെള്ളത്തിലായി. അതേസമയം കനത്ത മഴ തുടരുകയാണ്. ശക്തമായ മഴ സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച ജില്ലാ കലക്ടർ ചേതൻ കുമാർ മീണ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷൽ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും അധികൃതർ അറിയിച്ചു.

Follow us on :

More in Related News