Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ത്യൻ ആർമിയിലെ" 24 വർഷത്തെ ധീരമായ സേവനത്തിൽ നിന്നും വിരമിച്ച ഹവിൽദാർ കൂട്ടുങ്കൽ പ്രദീപ് തങ്കപ്പന് ജന്മനാടായ കല്ലറയിൽ സ്വീകരണം നൽകി

05 Feb 2026 08:38 IST

SUNITHA MEGAS

Share News :

ഇന്ത്യൻ ആർമിയിലെ" 24 വർഷത്തെ ധീരമായ സേവനത്തിൽ നിന്നും വിരമിച്ച 

ഹവിൽദാർ കൂട്ടുങ്കൽ പ്രദീപ് തങ്കപ്പന്

ജന്മനാടായ കല്ലറയിൽ സ്വീകരണം

നൽകി


കടുത്തുരുത്തി: 24 വർഷം സൈന്യ ത്തിലെ സേവനത്തിന് ശേഷം നാട്ടിലെത്തിയ ഹവിൽദാർ കൂട്ടുങ്കൽ പ്രദീപ് തങ്കപ്പന് ജന്മനാടും പഞ്ചായത്തും സംഘടനകളും ചേർന്ന് സ്വീകരണം ഒരുക്കി. പ്രദീപ് തങ്കപ്പൻ കല്ലറ പഞ്ചായത്തിൻ്റെ മുൻവ : ശത്തുള്ള യുദ്ധസ്‌മാരകത്തിൽ പുഷ്പാർച്ചനയും നടത്തി

പഞ്ചായത്ത് പ്രസിഡൻ്റ് മിനി അഗസ്റ്റിന്റെ നേതൃത്വ ത്തിൽ ജനപ്രതിനിധികൾ പൂച്ചെണ്ടു നൽകി സ്വീകരിച്ചു. കേരള സ്‌റ്റേറ്റ് എക്സ് സർവീ സ് ലീഗ് കല്ലറ യൂണിറ്റ് ഭാര വാഹികൾ, വിമുക്തഭടന്മാർ, എസ്എൻഡിപി ഭാരവാഹികൾ, ശാരദ വിലാസിനി യുപി സ്‌കൂൾ, കല്ലറ സെന്റ് തോമസ് സ്‌കൂൾ, കല്ലറ എസ്എം വി എൻഎസ്എസ് എച്ച്എ സ് സ്‌കൂളുകളിലെ അധ്യാപ കർ, പൂർവ വിദ്യാർഥികൾ, രാ ഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഓട്ടോറിക്ഷാ തൊഴിലാ ളികൾ, കല്ലറ എസ്എൻ ക്ലബ് എന്നിവർ പങ്കെടുത്തു.

തുറന്ന ജീപ്പിൽ വാഹന ങ്ങളുടെ അകമ്പടിയോടെ നീ രൊഴുക്കിൽ കവലയിലും കല്ലറയിലെ പ്രധാന ജംക്‌ഷനുക ളിലും പ്രദീപിന് സ്വീകരണം നൽകി. കല്ലറ പരേതനായ കൂ ട്ടുങ്കൽ തങ്കപ്പൻ, മാധവി ദമ്പ തികളുടെ മകനാണ് ഹവിൽ ദാർ പ്രദീപ് തങ്കപ്പൻ (കുട്ടൻ) ഭാര്യ ബിൽജി കെഎസ്ആർ ടിസി ജീവനക്കാരിയാണ്.

മക്കൾ നിവേദ്യ, നിരജ്‌ഞന (ഇരുവരും വിദ്യാർഥികൾ.)

Follow us on :

More in Related News