Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൗജന്യ ദന്തൽ ക്യാമ്പ് ഏപ്രിൽ 30 ന്

28 Apr 2026 15:31 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി : ഏറ്റുമാനൂർ ടൗൺ ലയൺസ് ക്ലബ്ബിന്റെയും ഏറ്റുമാനൂർ ചേംബർ ഓഫ് കൊമേഴ്സിന്റെയും നേതൃത്വത്തിൽ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജുംമായി സഹകരിച്ച് സൗജന്യ ദന്തൽ ക്യാമ്പ് ഏപ്രിൽ 30 വ്യാഴാഴ്ച രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ ഏറ്റുമാനൂർ വ്യാപാര ഭവൻ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു .

ക്യാമ്പിന്റെ ഉദ്ഘാടനം ഏറ്റുമാനൂർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എൻ.പി. തോമസ് നിർവഹിക്കും. ലയൺസ്ക്ലബ്ബിന്റെ വിവിധ സർവീസ് പ്രൊജക്റ്റുകളുടെ ഭാഗമായാണ് സൗജന്യ ദന്തൽ ക്യാമ്പ് . രജിസ്ട്രേഷന് ഫോൺ നമ്പർ: 9562187671,8921224096. ടൗൺ ലയൺസ് ക്ലബ് പ്രസിഡന്റ് കെ .ജെ .രാജു , സെക്രട്ടറി വിൻസെന്റ് മാത്യു സെബാസ്റ്റ്യൻ ,

 ട്രഷർ ബൈജു ജോസഫ് , അഡ്മിനിസ്ട്രേറ്റർ ബിജു ജോസഫ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു .




Follow us on :

More in Related News