Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Jan 2026 20:29 IST
Share News :
കടുത്തുരുത്തി. കേരള എക്സൈസ് സ്റ്റാഫ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മറ്റി റിപ്പബ്ലിക് ദിന പരേഡിൽ വിജയികളായ എക്സൈസ് പ്ളട്ടൂണിന് ആദരവും സർവ്വീസിൽ നിന്ന് റിട്ടയർ ചെയ്യുന്ന അസിസ്റ്റൻ്റ് ഇൻസ്പെക്ടർ ആൻ്റെണി സേവ്യറിന് യാത്രയയപ്പും നൽകി. വിമുക്തി പ്രവർത്തനങ്ങൾക്ക് മാറ്റ് കൂട്ടുവാൻ എക്സൈസിലെ കലാകാരൻമാരെ അണിനിരത്തി കരാക്കേ ഗാനമേളയുടെ ആദ്യ പരിപാടിയും കോട്ടയത്ത് വച്ച് നടന്നു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ ഗായക സംഘത്തിൻ്റെ സേവനവും പ്രയോചനപ്പെടുത്തും പരിപാടി കോട്ടയം ഡപ്യൂട്ടി എക്സൈസ് കമ്മീഷണർ അജയ് KR ഉദ്ഘാടനം ചെയ്തു. എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാ ന ട്രഷറർ എം എ .കെ ഫൈസൽ മുഖ്യപ്രഭാഷണം നടത്തി. എക്സൈസ് വകുപ്പിന് 134 പുതിയ തസ്തിക അനുവദിച്ച സർക്കാർ തീരുമാനത്തെ യോഗം സ്വാഗതം ചെയ്തു. കോട്ടയം ജില്ലാ പ്രസിഡൻ്റ് അഭിലാഷ് VT യോഗാധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി നിഫി ജേക്കബ് സ്വാഗതവും വൈസ് പ്രസിഡൻ്റ് വിനീത Vനായർ നന്ദിയും പറഞ്ഞു. സംസ്ഥാന നേതാക്കളായ റെജി കൃഷ്ണൻ, സുജിത്ത് VS, ജെയ് മോൻ P J , എക്സൈസ് ഇൻസ്പെക്ടർ അഭിലാഷ് K, ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റിയംഗം രാജേഷ് S എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.