Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള പരിസ്ഥിതി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം:

05 Jun 2026 21:18 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: ലോക പരിസ്ഥിതി ദിനമായ ജൂൺ 5-ന് കേരള പരിസ്ഥിതി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ പെരുവയിൽ ഫലവൃക്ഷ തൈകൾ നട്ടുകൊണ്ട് സംസ്ഥാനതല പരിസ്ഥിതി ദിനാചരണ പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് സലിൻ കൊല്ലംകുഴി നിർവഹിച്ചു.

പരിസ്ഥിതിയും പ്രകൃതിയും സംരക്ഷിക്കപ്പെടേണ്ടത് ഓരോ മനുഷ്യന്റെയും ഉത്തരവാദിത്വമാണെന്നും, ഒരു മരം നട്ടുപിടിപ്പിക്കുന്നത് ഭൂമിക്ക് സംരക്ഷണം ഒരുക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താനും വരുംതലമുറയ്ക്ക് ആരോഗ്യകരമായ പരിസ്ഥിതി കൈമാറാനും എല്ലാവരും വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പെരുവയിൽ പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ ഓമന കൃഷ്ണ ഫ്ളവേഴ്സ് ഒന്നാം സമ്മാനവും സജീവൻ മരോട്ടിക്കൽ രണ്ടാം സമ്മാനവും നേടി. വിജയികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.

തുടർന്ന് പെരുവയിൽ നടന്ന ചടങ്ങിൽ ഫലവൃക്ഷ തൈകളുടെ വിതരണം സംസ്ഥാന പ്രസിഡന്റ് സലിൻ കൊല്ലംകുഴിയും സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് കൊല്ലപ്പിള്ളിയും ചേർന്ന് നിർവഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് കൊല്ലപ്പിള്ളി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. ജോൺ സ്വാഗതം ആശംസിച്ചു.

ഓമന കൃഷ്ണ ഫ്ലവേഴ്സ്, കിരൺ ഊലോത്ത്, അശോകൻ തകരക്കണ്ടത്തിൽ, സജീവൻ മരോട്ടിക്കൽ, സുമേഷ് കളത്തിൽ, സലി പാത്തിക്കൽ, മുരളീധരൻ നായർ കളപ്പുരക്കൽ, സലി ഞാനുവേലിൽ, സാജു പി. മാത്യു തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കുന്നതിനും ഹരിത സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനുമായി സമിതി സംസ്ഥാന വ്യാപകമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

Follow us on :

More in Related News