Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏനാദി ജനകീയ ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു.

20 Jul 2026 18:00 IST

santhosh sharma.v

Share News :

ചെമ്പ്: ഗ്രാമീണമേഖലയിലെ പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുവാനും പകർച്ചവ്യാധികളിൽ നിന്നും രക്ഷിക്കുവാനും, പൊതുജനത്തിന് യഥാസമയം ചികിത്സ ലഭ്യമാക്കുന്നതിനുമായി സർക്കാർ നടപ്പിലാക്കുന്ന പദ്ധതികൾ വേഗത്തിൽ എത്തിക്കുവാനും ഇത്തരം ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ ഏറെ ഗുണകരമാകുമെന്ന് കെ.ബിനിമോൻ എം എൽ എ അഭിപ്രായപ്പെട്ടു. ചെമ്പ് ഗ്രാമപഞ്ചായത്തും ബ്രഹ്മമംഗലം കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി നടത്തുന്ന ഏനാദി ജനകീയ ആരോഗ്യ കേന്ദ്രം ഉദ്ഘാടനം

ചെയ്ത് പ്രസംഗിക്കുകയായിരുന്നു എം എൽ എ. ചെമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. സണ്ണി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.എസ്. സൂരജ് റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് മെമ്പർ എസ്.ജയപ്രകാശ്, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആശാ ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം സുകന്യ സുകുമാരൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സാരസാക്ഷീ ശശീന്ദ്രൻ , മനുമോൾ സുമേഷ്, മോനു ഹരിദാസ്, ദീപു, ചിത്രാ മോഹനൻ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എൻ.അനൂപ് തുടങ്ങിയവർ പ്രസംഗിച്ചു. ആശാ വർക്കർമാർ, എ ഡി എസ്, സി ഡി എസ് അംഗങ്ങൾ ആരോഗ്യ പ്രവർത്തകർ അടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. ഏനാദി എസ്. എൻ. ഡി. പി. ഷോപ്പിംഗ് കോംപ്ലക്സിലാണ്

ജനകീയ ആരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്.




Follow us on :

More in Related News