Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Sep 2026 16:30 IST
Share News :
ന്യൂഡൽഹി: ലോക രാഷ്ട്രങ്ങളുടെ ശ്രദ്ധാകേന്ദ്രവും ആഗോള പെട്രോളിയം സമ്പന്ന പ്രദേശവുമായ ഗൾഫിൽ അശാന്തി പടരുന്നത് ആശങ്കാജനകവും വൻ ദുരന്തങ്ങൾക്ക് കാരണമാവുന്നതുമാണെന്ന് ഹ്യുമൻ റിസോഴ്സ് ഡെവലപ്മെൻ്റ് (എഛ് ആർ ഡി എഫ് ഡൽഹി) ചെയർമാൻ ഡോ ഹുസൈൻ മടവൂർ പറഞ്ഞു. ഡൽഹിയിൽ സൗദി എംബസി സംഘടിപ്പിച്ച സൗദി അറേബ്യയുടെ തൊണ്ണൂറ്റി ആറാമത് ദേശീയ ദിനാഘോഷ പരിപാടികളിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
ദശലക്ഷക്കണക്കിന്ന് ഇന്ത്യക്കാർ തൊഴിൽ ചെയ്യുന്ന മദ്ധ്യ പൗരസ്ത്യ ദേശത്ത് അസ്ഥിരാവസ്ഥയുണ്ടാവുന്നത് ഇന്ത്യയിൽ വമ്പിച്ച സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും. വിശുദ്ധ മക്കയും മദീനയുൾപ്പെടയുള്ള പ്രദേശങ്ങളെ നിരന്തരം ഡ്രോണുകളയച്ച് ഭീഷണിപ്പെടുത്തുന്ന ഹൂത്തികളുടെ പ്രവർത്തനങ്ങൾ പ്രതിഷേധാർഹമാണ്. അമേരിക്കയും ഇസ്‌റായേലും ചേർന്ന് ഫലസ്തീൻ ഇറാൻ ഉൾപ്പെടെയുള്ള മുസ്‌ലിം പ്രദേശങ്ങളെ നിരന്തരം ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്നും ഇക്കാര്യത്തിൽ ലോക രാഷ്ട്രങ്ങളും ഐക്യരാഷ്ട്രസഭ പോലുള്ള പൊതുവേദികളും മുന്നോട്ട് വരണമെന്നും ഡോ. ഹുസൈൻ മടവൂർ ആവശ്യപ്പെട്ടു.
ഇന്ത്യയിലെ സൗദി അംബാസിഡർ ഹിസ് എക്സലൻസി ഹൈതം ബിൻ ഹസൻ അൽ മാലികി, കോൺസുലർ റിയാദ് അൽ കഅബി, മിലിറ്ററി അറ്റാഷെ കോപ്റ്റൻ ഹുസൈൻ ഉസ്മാൻ അൽ ഖുവൈലിത് എന്നിവർ അതിഥികളെ സ്വീകരിച്ചു. വിവിധ രാഷ്ട്രങ്ങളിൽ നിന്നുള്ള അംബാസിഡർമാരും നയതന്ത്ര പ്രതിനിധികളും രാഷ്രീയ നേതാക്കളും വിദ്യാഭ്യാസപ്രവർത്തകരും മറ്റു പ്രമുഖ വ്യക്തികളും പങ്കെടുത്തു
Follow us on :
Please select your location.