Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സഹകരണ വകുപ്പ് ജില്ലാ തല അദാലത്ത് ആശ്വാസ് 2026- ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി

24 Sep 2026 19:18 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: സംസ്ഥാന സർക്കാരിന്‍റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായുള്ള സഹകരണ വകുപ്പിന്‍റെ ഒറ്റത്തവണ തീർപ്പാക്കൽ പരിപാടി -'ആശ്വാസ് 2026' ജില്ലാതല അദാലത്ത് സെപ്റ്റംബർ 29 (ചൊവ്വ) കോട്ടയം സാഹിത്യപ്രവർത്തക സഹകരണസംഘം ഹാളിൽ നടക്കും. രാവിലെ പത്തിന് ജലവിഭവ -ഭവന നിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും.

കാലപ്പഴക്കമുളള വായ്പകൾ പരമാവധി പലിശ ഇളവോടെയും പിഴപ്പലിശ ഒഴിവാക്കി ഒറ്റത്തവണയായും അടച്ചു തീർക്കാനും അദാലത്തിൽ അവസരമുണ്ടാകും. ഗുരുതര രോഗം ബാധിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും മാതാപിതാക്കളുടെ മരണശേഷം വായ്പയുടെ ബാധ്യതയുള്ള മക്കൾക്കും വായ്പകൾ ഇളവുകളോടെ തീർപ്പാക്കാനും അദാലത്തിൽ അവസരമുണ്ടാകും.

 അദാലത്തിൽ പരിഗണിക്കേണ്ട അപേക്ഷകൾ ബന്ധപ്പെട്ട താലൂക്ക് അസിസ്റ്റന്‍റ് രജിസ്ട്രാർ (ജനറൽ) ഓഫീസുകളിലോ, ജില്ലാ ജോയിന്‍റ് രജിസ്ട്രാർ ഓഫീസിലോ സെപ്റ്റംബർ 26 വൈകുന്നേരം അഞ്ചിനു മുന്‍പ് സമർപ്പിക്കണമെന്ന് കോട്ടയം ജോയിന്‍റ് രജിസ്ട്രാർ (ജനറൽ) അറിയിച്ചു. ഫോൺ:- 0481-2562069)​

Follow us on :

More in Related News