Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Dec 2024 12:03 IST
Share News :
ചാത്തന്നൂർ: കേരളത്തിലെ ഡിജിറ്റൽ സർവ്വെയുടെ മൂന്നാം ഘട്ട സംസ്ഥാന തല ഉദ്ഘാടനം കൊല്ലം ജില്ലയിൽ ചാത്തന്നൂർ മണ്ഡലത്തിലെ ചിറക്കര വില്ലേജിൽ വച്ച് 2025 ജനുവരി 2-ാം തീയതി നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ് .
എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഡിജിറ്റൽ സർവ്വേയുടെ രണ്ട് ഘട്ടങ്ങളും വിജയകരമായിപൂർത്തിയായിരിക്കുകയാണ്. ആർക്കും പൊളിച്ചു മാറ്റാനാകാത്ത ഡിജിറ്റൽ അതിരുകൾ ഭൂമിക്ക് സ്ഥാപിച്ചു കൊണ്ട് സംസ്ഥാനത്തെ അഞ്ഞൂറിലധികം വില്ലേജുകൾ ഡിജിറ്റൽ റവന്യൂ ഭരണത്തിന് സജ്ജമായി കഴിഞ്ഞിരിക്കുകയാണ്. ചാത്തന്നൂർ മണ്ഡലത്തിലെ മീനാട് വില്ലേജിലും ഇതിനകം ഡിജിറ്റൽസർവ്വെ പൂർത്തീകരിച്ചിട്ടുണ്ട്.
ജനപക്ഷം ചാത്തന്നൂർ പദ്ധതിയിലുൾപ്പെടുത്തി ചാത്തന്നൂരിലെ എല്ലാ വില്ലേജാഫീസുകളും .സ്മാർട്ടാക്കി ജന സൗഹൃദമാക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇതിനകം തന്നെ പൂർത്തീകരിക്കപ്പെട്ടു കഴിഞ്ഞു. സംസ്ഥാനത്ത് റവന്യൂ റിക്കാർഡുകൾ ഡിജിറ്റലൈസ് ചെയ്യുന്ന പ്രവർത്തനങ്ങൾ ഏറ്റവും മുൻപന്തിയിൽ നടക്കുന്ന മണ്ഡലമാണ് ചാത്തന്നൂർ. സംസ്ഥാനത്ത് ആദ്യമായി പൂർണമായി എല്ലാ വില്ലേജാഫീസുകളും സ്മാർട്ടാകുന്ന മണ്ഡലം ചാത്തന്നൂരായി ഉടൻ തന്നെ പ്രഖ്യാപിക്കും . ആ പ്രവർത്തനങ്ങളുടെ കൂടി ഭാഗമായാണ് ഡിജിറ്റൽ സർച്ചെ മൂന്നാം ഘട്ടത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം ചാത്തന്നൂരിൽ വച്ച് നടത്താൻ തീരുമാനിക്കപ്പെട്ടിട്ടുള്ളത്. മൂന്നാം ഘട്ട ഡിജിറ്റൽ സർവ്വെയിൽ ചാത്തന്നൂർ മണ്ഡലത്തിലെ ചിറക്കര , പൂയപ്പള്ളി എന്നീവില്ലേജുകൾ ഉൾപ്പെട്ടിട്ടുണ്ട് .
പ്രസ്തുത മൂന്നാം ഘട്ട ഡിജിറ്റൽ സർവ്വേയുടെ സംസ്ഥാന തല ഉദ്ഘാടനവുമായി ബന്ധപ്പെട്ട സ്വാഗത സംഘ രൂപീകരണ യോഗം ബഹു .ചാത്തന്നൂർ എം.എൽ.എ ശ്രീ.ജി.എസ്.ജയലാൽ അവർകളുടെ അധ്യക്ഷതയിൽ 2024 ഡിസംബർ 21-ാം തീയതി ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ചിറക്കര ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് കൂടുന്നതിന് തീരുമാനിച്ചു.
Follow us on :
More in Related News
Please select your location.