Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വികസന കേരളത്തിൻ്റെ വിജ്ഞാന യുഗ പ്രവേശത്തിന് ആവേഗം നൽകിയത് പി.എൻ.പണിക്കരുടെ പ്രവർത്തനങ്ങൾ...

04 Feb 2026 21:08 IST

MUKUNDAN

Share News :

ചെന്ത്രാപ്പിന്നി:ആരോഗ്യ സാക്ഷരത പ്രവർത്തനത്തിൻ്റെ ഭാഗമായി പി.എൻ.പണിക്കർ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥിനികൾക്കായി ജില്ലകൾ തോറും സൗജന്യമായി വിതരണം ചെയ്യുന്ന ഒരു ലക്ഷം സാനിറ്ററി നാപ്കിൻ്റെ ഉദ്ഘാടനം ചെന്ത്രാപ്പിന്നി എച്ച്എസ്എസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുൻ മന്ത്രി വി.എസ്.സുനിൽകുമാർ.പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ ഡോ.എൻ.ബാലഗോപാൽ അധ്യക്ഷത വഹിച്ചു.ഗ്രന്ഥശാല പ്രവർത്തകനും,അദ്ധ്യാപക ശ്രേഷ്ഠനുമായ മുൻ എംഎൽഎ പ്രൊഫസർ കെ.യു.അരുണൻ മുഖ്യാതിഥിയായി.പണിക്കർ ഫൗണ്ടേഷൻ സെക്രട്ടറി കെ.ജി.ബാബുരാജ് സ്വാഗതമാശംസിച്ചു.ഡിഡിഇ പി.എം.ബാലകൃഷ്ണൻ,പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ്,എഇഒ അമ്പിളി,പണിക്കർ ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് ബദറുദ്ദീൻ ഗുരുവായൂർ,ജോയിന്റ് സെക്രട്ടറി പി.വി.രാജു,പ്രിൻസിപ്പാൾ പി.കെ.ശ്രീജിഷ്,പ്രധാനധ്യാപകൻ കെ.എസ്.കിരൺ,പിടിഎ പ്രസിഡന്റ് പ്രദീപ് ലാൽ തുടങ്ങിയവർ പ്രസംഗിച്ചു.ഫൗണ്ടേഷൻ കോഡിനേറ്റർ എം.എ.സാദിഖ് നന്ദി പറഞ്ഞു.

Follow us on :

More in Related News