Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jul 2026 23:06 IST
Share News :
കോഴിക്കോട് : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് യുവജനങ്ങളും വിദ്യാർത്ഥികളും നടത്തുന്ന പ്രതിഷേധത്തെ അടിച്ചമർത്തുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ കെഎസ്ടിഎ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.
ജന്തർമന്തറിൽ നടത്തുന്ന പ്രതിഷേധ സമരത്തെ ജനാധിപത്യവിരുദ്ധമായി അടിച്ചമർത്താനുള്ള കേന്ദ്രസർക്കാർ നിലപാടിനെതിരെ പൊതുസമൂഹം ഒന്നാകെ പ്രതിഷേധം ഉയർത്തണമെന്ന് കെഎസ്ടിഎ ആഹ്വാനം ചെയ്തു.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനാസ്ഥ കാരണമാണ്ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി അവതാളത്തിലായത്. നീറ്റ് ചോദ്യപേപ്പർ ചോർച്ച പലതവണ സംഭവിച്ചിട്ടും ഗൗരവ ബോധത്തോടെ ഇടപെടാൻ അധികൃതർ തയ്യാറായില്ല.ഇതിന് ഉത്തരവാദികളായവരെ സംരക്ഷിക്കുന്ന നിലപാടാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെ സ്വീകരിച്ചത്.
പ്രതിഷേധ പരിപാടിയുടെ ഭാഗമായി മൊഫ്യൂസൽ ബസ് സ്റ്റാൻ്റിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ്
കെ എസ് ടി എ സംസ്ഥാന വൈ:പ്രസിഡണ്ട് സ്മിജ പി. എസ് ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി ടി പി അമൽരാജ് അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.
ജില്ലാ പ്രസിഡണ്ട് എൻ. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സി സതീശൻ, കെ ഷാജിമ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ എൻ സജീഷ് നാരായണൻ,വി പി മനോജ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആർ എം രാജൻ സ്വാഗതവും ജില്ലാ ട്രഷറർ പിടി ഷാജി നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.