Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Nov 2026 20:17 IST
Share News :
കടുത്തുരുത്തി: പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ ആലുവ സബ് ജയിൽ റോഡിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്‌സാമിനേഷൻ ട്രെയിനിങ് സെന്ററിൽ പട്ടികജാതി/പട്ടികവർഗ വിദ്യാർഥികൾക്കായി ഡാറ്റ എൻട്രി, ഡിടിപി കോഴ്‌സുകളിൽ സൗജന്യ പരിശീലനത്തിന് അപേക്ഷിക്കാനുള്ള തീയതി നവംബർ 30 വരെ നീട്ടി. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള, 18-25 വയസ് പ്രായപരിധിയിലുള്ളവർക്ക് അപേക്ഷിക്കാം. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. ഡിടിപി കോഴ്‌സിന് ഡാറ്റ എൻട്രിയോ ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ് ലോവറോ തത്തുല്യ യോഗ്യതയോ വേണം. പരിശീലനത്തിന് തിരഞ്ഞെടുക്കുന്നവർക്ക് നിയമാനുസൃത സ്‌റ്റൈപ്പൻഡ് ലഭിക്കും.
അപേക്ഷകൾ ഫോട്ടോ, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ വൈകിട്ട് 4.30ന് മുമ്പ് ആലുവ പിഇടിസി ഓഫീസിൽ ലഭിക്കണം. അപേക്ഷയുടെ മാതൃക ജില്ലാ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ആലുവ ഗവ. പ്രീ എക്‌സാമിനേഷൻ ട്രെയിനിങ് സെന്ററിലും ലഭിക്കും. ഫോൺ: 0484-2623304, 9447575509.
Follow us on :
Tags:
More in Related News
Please select your location.