Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Nov 2026 16:41 IST
Share News :
പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിലും സർഗാത്മകതയെ നെഞ്ചേറ്റുന്ന എഴുത്തുകാരൻ നിഷാദ് നിലയ്ക്കാമുക്കിന്റെ കന്നി കവിതാസമാഹാരമായ 'മഴമാപിനിയുടെ അതിരുകൾക്കപ്പുറം' പ്രകാശനം ചെയ്തു. 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ (SIBF) ഏഴാം ഹാളിലുള്ള ഇന്ത്യൻ പവലിയനിലെ റൈറ്റേഴ്സ് ഫോറത്തിൽ വെച്ചായിരുന്നു ചടങ്ങ്. പ്രശസ്ത മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സാദിഖ് കാവിൽ, കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവും സംസ്കാര സാഹിതി തിരുവനന്തപുരം ജില്ലാ ചെയർമാനുമായ പൂഴനാട് ഗോപന് പുസ്തകം കൈമാറി പ്രകാശന കർമ്മം നിർവഹിച്ചു.
എഴുത്തുകാരനും പ്രവാസി വ്യവസായിയുമായ നാസർ നാഷ്‌കോ പുസ്തകപരിചയം നടത്തി. മധു നായർ കെ.പി., എഴുത്തുകാരികളായ അബ്ദിയാ ഷെഫീന, കിരൺ ബിസു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഷെഹ്നാ എം. അവതാരകയായിരുന്ന ചടങ്ങിൽ ഗ്രന്ഥകർത്താവ് നിഷാദ് നിലയ്ക്കാമുക്ക് നന്ദി രേഖപ്പെടുത്തി.
മനുഷ്യമനസ്സിന്റെ തീവ്രാനുഭവങ്ങളും നോവുകളും മധുരസ്മരണകളും ഇഴചേർത്ത ഈ കാവ്യസമാഹാരം ഹരിതം ബുക്സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിഷാദിന്റെ സഹോദരൻ എ.കെ. നൗഷാദ് ആണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. നിരവധി സാഹിത്യപ്രേമികൾ പങ്കെടുത്ത ചടങ്ങ് പ്രവാസലോകത്തെ ശ്രദ്ധേയമായ ഒരു കാവ്യസംഗമമായി മാറി. പി.ആർ.ഒ: അജയ് തുണ്ടത്തിൽ.
Follow us on :
Tags:
More in Related News
Please select your location.