Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Nov 2026 21:19 IST
Share News :
വടക്കാഞ്ചേരി കുമ്പളങ്ങാട് കടന്നൽ ആക്രമണം: നാല് പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
വടക്കാഞ്ചേരി കുമ്പളങ്ങാട് പ്രദേശത്തുണ്ടായ കടന്നൽ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ കുമ്പളങ്ങാട് തോട്ടപ്പള്ളി വീട്ടിൽ ഹരേഷ് ബാബുവിനെ(58) തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
ഹരേഷ് ബാബുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ പ്രഭാകരൻ (65), സുബി (43), വേലു (74) എന്നിവർക്ക് വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി.
കുമ്പളങ്ങാട് റേഷൻ കടയ്ക്ക് സമീപത്തുകൂടി വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന ഹരേഷ് ബാബുവിനെ കൂട്ടത്തോടെ എത്തിയ കടന്നലുകൾ ആക്രമിക്കുകയായിരുന്നു. കടന്നൽ കുത്തേറ്റതോടെ നിലവിളിച്ചുകൊണ്ട് അടുത്തുള്ള കടയിലേക്ക് ഓടിക്കയറിയ ഇദ്ദേഹത്തെ രക്ഷിക്കാൻ സമീപവാസികൾ ഓടിയെത്തി. രക്ഷാപ്രവർത്തനത്തിനിടെയാണ് മറ്റ് മൂന്ന് പേർക്കും കടന്നലിന്റെ കുത്തേറ്റത്.
Follow us on :
Tags:
More in Related News
Please select your location.