Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാംസ്കാരിക - സാമൂഹിക പ്രവർത്തകനായ അഡ്വ. പി.പി. ജോർജ് അന്തരിച്ചു.

12 Mar 2026 17:19 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: സാംസ്കാരിക - സാമൂഹിക പ്രവർത്തകനായ അഡ്വ. പി.പി. ജോർജ് അന്തരിച്ചു.

കല്ലറ: അഡ്വ. പി.പി.ജോർജ് (78) കാട്ടിപറമ്പിൽ അന്തരിച്ചു. ഫിനാൻസ് ഓഫീസറായി മുൻസിപ്പൽ സർവീസിൽ നിന്നും വിരമിച്ച അദ്ദേഹം ദീപിക ദിനപത്രത്തിൻറെ ലീഗൽ അഡ്വൈസറായി സേവനം അനുഷ്ഠിച്ചിരുന്നു.

കടുത്തുരുത്തി സമീക്ഷ സാംസ്കാരിക സമിതി പ്രസിഡൻ്റ്, കടുത്തുരുത്തി പൗരാവകാശ സമിതി പ്രസിഡൻ്റ്, സി.എസ്.ഐ. സഭ മഹായിടവക അൽമായ സംഘടന കൗൺസിൽ ജില്ലാ സെക്രട്ടറി, ജില്ലാ ട്രഷറർ, റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ്, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ രാജമ്മ മധുരവേലി ചെമ്പകശ്ശേരി കുടുംബാംഗം. മക്കൾ രാജീവ് ജോർജ്, രാഹുൽ ജോർജ്.മരുമക്കൾ സഞ്ജന രാജീവ്, ഷാനി രാഹുൽ.കൊച്ചുമകൻ ദുവ രാഹുൽ. സംസ്കാരം മാർച്ച് 13 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് സെൻ്റ് ജോൺസ് സി.എസ്.ഐ ചർച്ച് കല്ലറ.

Follow us on :

More in Related News