Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മഹാസമാധി ദിനാചരണം; ചെമ്മനത്തുകര എസ്.എൻ.ഡി.പി ശാഖയുടെ ആഭിമുഖ്യത്തിൽ നഗരം ചുറ്റി ശാന്തി യാത്ര നടത്തി.

21 Sep 2025 16:11 IST

santhosh sharma.v

Share News :

വൈക്കം: ചെമ്മനത്തുകര 118-ാം നമ്പർ എസ്.എൻ.ഡി.പി ശാഖ, യൂത്ത് മൂവ്മെന്റ് ,വനിതാ സംഘം, കുടുംബ യൂണിറ്റ്, ബാല വേദി എന്നിവയുടെ സംയുക്താഭിമുഖ്യ ത്തിൽ ശ്രീ നാരായണ ഗുരുവിന്റെ സമാധി ആചരിച്ചു. ശ്രീ നാരായണഗുരു വേൽ പ്രതിഷ്ഠ നടത്തിയ

ശ്രീനാരായണേശ്വരപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിന് മുന്നിലെ ഗുരു മണ്ഡപത്തിൽ ശാഖാ പ്രസിഡൻ്റ് വി.വി.വേണുഗോപാൽ പതാക ഉയർത്തി. ഗുരുപൂജ, വിശേഷാൽ പ്രാർത്ഥന എന്നിവക്കു ശേഷം നടന്ന ശാന്തി യാത്ര നഗരം ചുറ്റി വൈക്കം പടിഞ്ഞാറെ നടയിലെ ഗുരു മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം ക്ഷേത്രത്തിലെ ഗുരു മണ്ഡപത്തിൽ സമാപിച്ചു. മണ്ഡപത്തിന് മുന്നിൽ നടത്തിയ ഉപവാസത്തിന് സെക്രട്ടറി ടി.ആർ. രമേശൻ ,വൈസ് പ്രസിഡൻ്റ് നിധിഷ് പ്രകാശ് വനിതാ സംഘം പ്രസിഡണ്ട് ഗീതാ മുരളി, സെക്രട്ടറി രന്യ ബിൻ ക്ഷേത്ര മേൽശാന്തി രൂപേഷ് എന്നിവർ നേതൃത്യം നല്കി. അന്നദാനം പ്രഭാഷണം, മഹാ സമാധി പൂജ, സമൂഹ പ്രാർത്ഥനയും നടന്നു.

Follow us on :

More in Related News