Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 May 2025 20:18 IST
Share News :
കടുത്തുരുത്തി: ഹയർസെക്കൻഡറി വിഭാഗം തുടങ്ങിയിട്ട് 25 വർഷം തികയുന്ന വേളയിൽ കടുത്തുരുത്തി സെന്റ് .കുര്യാക്കോസ് പബ്ലിക് സ്കൂളിന് പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം.111 കുട്ടികൾ പരീക്ഷയെഴുതിയതിൽ 25 കുട്ടികൾക്ക് ഫുൾ എ വണ്ണവും 10 കുട്ടികൾക്ക് നാല് വിഷയങ്ങൾക്ക് എവണ്ണും 49 പേർ 90% ത്തിന് മുകളിലും മാർക്ക് നേടി 100% വിജയം കരസ്ഥമാക്കി. പത്താംക്ലാസ് പരീക്ഷയിലും 100% വിജയം നേടി. 105 കുട്ടികൾ പരീക്ഷ എഴുതിയതിൽ 17 കുട്ടികൾക്ക് എല്ലാ വിഷയത്തിനും എ വൺ ലഭിച്ചു.9 കുട്ടികൾ നാലു വിഷയങ്ങൾക്ക് എ വണ്ണും 46 കുട്ടികൾ 90% ത്തിന് മേൽ മാർക്കും നേടി. പന്ത്രണ്ടാം ക്ലാസിൽ കൊമേഴ്സ് വിഭാഗത്തിൽ റൂത്ത് അച്ചു ചെറിയാനും സയൻസ് വിഭാഗത്തിൽ ക്ലാരിസ് ഷാജിയും ശ്രേയ. ജി.യും സ്കൂൾ ടോപ്പർമാരായി. പത്താം ക്ലാസിൽ 99.6 ശതമാനം വിജയത്തോടെ അനാമിക രാജേഷ് സ്കൂൾ ടോപ്പർ ആയി . 32 വർഷം പൂർത്തിയാക്കിയ എസ് കെ പി എസ് അതിന്റെ വിജയത്തിന്റെ ജൈത്രയാത്ര തുടരുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് മാനേജ്മെൻറ് അറിയിച്ചു .വിജയികളെ മാനേജർ ഫാ. ബിനോ ചേരിയിൽ, അസിസ്റ്റൻറ് മാനേജർ ഫാ. ജിൻസ് അലക്സാണ്ടർ പ്രിൻസിപ്പൽ ഫാ. അജീഷ് കുഞ്ചറക്കാട്ട്, സ്കൂൾ പിടിഎ തുടങ്ങിയവർ അഭിനന്ദിച്ചു. സ്കൂൾ റീ ഓപ്പണിങ്ങിന് ശേഷം വിജയികളെ ആദരിക്കും.
Follow us on :
Tags:
Please select your location.