Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Sep 2026 21:24 IST
Share News :
വൈക്കം: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നിർധന കുടുംബത്തിൻ്റെ ഏക വരുമാന മാർഗമായിരുന്ന പശു ചത്തു, കിടാവ് അവശനിലയിൽ. ഉദയനാപുരം പഞ്ചായത്തിൽ 7-ാം വാർഡ് പടിഞ്ഞാറേക്കര കളപ്പുരയ്ക്കൽ രാധിക പവനന്റെ പശുവാണ് ചത്തത്. തിങ്കളാഴ്‌ച വീട്ടുകാർ പുറത്തു പോയി വൈകിട്ടോടെ മടങ്ങി എത്തിയപ്പോൾ പശു അസ്വാഭാവികമായി കരയുന്നതു കണ്ട് നോക്കിയപ്പോൾ പശുവിൻ്റെ മൂക്കിൻ്റെ ഭാഗത്ത് നായ കടിച്ച നിലയിൽ കണ്ടെത്തി. വായിൽ നിന്നും നുരയും പതയും വന്ന് തീറ്റ തിന്നാതെ വന്നതിനെ തുടർന്ന് വെറ്ററിനറി ഡോക്ടറെ കൊണ്ടുവന്ന് കുത്തിവയ്പ്‌പും മരുന്നും നൽകിയെങ്കിലും ബുധനാഴ്ച ഉച്ചയോടെ ചത്തു. ഒപ്പം ഉണ്ടായിരുന്ന കിടാവും അവശതയിലാണ്. കടിച്ച നായ്ക്ക് പേവിഷബാധ ഉള്ളതായി സംശയിക്കുന്നതായും വീട്ടുകാർ പറഞ്ഞു. ഒരാഴ്‌ച മുൻപ് മല്ലാകേരിൽ ജോർജ് കുര്യൻ്റെ പശുവും സമാന രീതിയിൽ ചത്തിരുന്നു. വർഷങ്ങളായി പശുവിനെ വളർത്തിയാണ് രാധിക കുടുംബ ചെലവുകൾ നടത്തിയിരുന്നത്. 6 പശുക്കൾ വരെ ഉണ്ടായിരുന്നു. രാധികയ്ക്കും, ഭർത്താവ് പവനനും രോഗം പിടിപെട്ടതോടെ ഒരു പശുവിനെ ഒഴിച്ച് മറ്റു പശുക്കളെ വിറ്റു. ദിവസേനയുള്ള കുടുംബ ചെലവുകൾ ഇതിൽ നിന്നാണ് നിറവേറ്റിയിരുന്നത്. ചത്ത പശുവിന് ദിവസം 12ലിറ്റർ പാൽ ലഭിച്ചിരുന്നതായി രാധിക പറഞ്ഞു. പശു ചത്തതോടെ കുടുംബത്തിൻ്റെ പ്രധാന വരുമാനമാർഗവും നഷ്‌ടമായി പുതിയ പശുവിനെ വാങ്ങുന്നതിനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതിനാൽ കുടുംബം കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്നും രാത്രികാലങ്ങളിൽ കൂട്ടമായി നായ്ക്കൾ അലഞ്ഞു തിരിയുന്നത് ഭീതി പരത്തുന്നതായും നാട്ടുകാർ പറയുന്നു വളർത്തുമൃഗങ്ങൾക്കും മനുഷ്യർക്കും ഭീഷണിയാകുന്ന തെരുവുനായ്ക്കളുടെ ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്നും തെരുവുനായയുടെ ആക്രമണത്തിൽ ജീവൻ നഷ്‌ടമായ പശുവിൻ്റെ ഉടമയ്ക്ക് അടിയന്തര സഹായം നൽകണമെന്നും ആവശ്യം ശക്തമാണ്.
Follow us on :
Tags:
More in Related News
Please select your location.