Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Nov 2024 04:56 IST
Share News :
ദോഹ: ഖത്തറിലെ മന്‍സൂറ ബിൻ ദുർഹമിൽ കെട്ടിടം തകർന്ന സംഭവത്തിൽ പ്രതികള്‍ക്ക് തടവും പിഴയും വിധിച്ച് കോടതി.
.പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്‌താവന പ്രകാരം:
അറ്റകുറ്റപ്പണിയുടെ ഉത്തരവാദിത്തമുള്ള കമ്പനിയുടെ സൂപ്പർവൈസിംഗ് മാനേജരായ പ്രതിയെ അഞ്ച് വർഷം തടവിന് ശിക്ഷിച്ചു. കമ്പനിയുടെ കൺസൾട്ടന്റിന് മൂന്ന് വർഷത്തെ തടവിനും ശിക്ഷിച്ചു. കെട്ടിടത്തിന്റെ ഉടമക്ക് ഒരു വർഷത്തെ തടവ് ശിക്ഷയുണ്ട്. കാലാവധി പൂർത്തിയാക്കിയാൽ
ഇദ്ദേഹമിനി തടവനുഭവിക്കേണ്ടതില്ല
അറ്റകുറ്റപ്പണി നടത്തിയ കമ്പനി 500,000 റിയാലും, കെട്ടിട ഉടമ 20,0000 റിയാലും പിഴയടക്കണം .
കൂടാതെ, ഖത്തറികളല്ലാത്ത പ്രതികളെ അതത് ശിക്ഷാ കാലാവധിക്ക് ശേഷം രാജ്യത്ത് നിന്ന് നാടുകടത്തും.
2023 മാർച്ച് 22നാണ് മൻസൂറയിലെ നാല് നില കെട്ടിടം തകർന്ന് ഒരാൾ മരിക്കുകയും ഏഴ് പേരെ രക്ഷപ്പെടുത്തുകയും ചെയ്‌തത്. സംഭവസമയത്ത് കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടന്നിരുന്നു.
Follow us on :
Tags:
More in Related News
Please select your location.