Tue Dec 12, 2023 10:56 PM 1ST

Location  

Sign In

“രക്തം നൽകൂ ജീവൻ നൽകൂ”: പാലക്കാട്‌ സൗഹൃദ കൂട്ടായ്മ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

22 Feb 2026 16:36 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: പാലക്കാട്‌ സൗഹൃദ കൂട്ടായ്മ ബൗഷറിലെ ബ്ലഡ്‌ ബാങ്കിന്റെ സഹായത്തോടെ “രക്തം നൽകൂ ജീവൻ നൽകൂ” എന്ന ആപ്ത വാക്യത്തോടെ 2026 ഫെബ്രുവരി 21 ആം തിയതി ശനിയാഴ്ച രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

രാവിലെ 8.30 മുതൽ ഉച്ചക്ക് 12 മണി വരെ നടന്ന ക്യാമ്പിൽ 65 പേർ രക്തം ദാനം ചെയ്തു. രക്തദാന ക്യാമ്പ് നടത്തുന്നതിലൂടെ ആരോഗ്യകരമായ ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന ആശയം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി പാലക്കാട്‌ കൂട്ടായ്മയിലെ സാമൂഹിക ക്ഷേമവിഭാഗം സംഘടിപ്പിച്ച ഈ പരിപാടിക്ക് മികച്ച സഹകരണം നൽകിയതിന് പ്രസിഡന്റ്‌ ശ്രീകുമാർ, വൈസ് പ്രസിഡന്റ്‌ ഹരിഗോവിന്ദ്, ട്രഷറർ ജഗദീഷ് , ജനറൽ സെക്രട്ടറി ജിതേഷ്, സാമൂഹിക വിഭാഗം സെക്രട്ടറി മനോജ്‌ എന്നിവർ എല്ലാവർക്കും നന്ദി അറിയിച്ചു.

മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ഗോപകുമാർ, ശ്രീനിവാസൻ, ചാരുലത ബാലചന്ദ്രൻ, രാജി നന്ദകുമാർ, നീതു പ്രതാപ്, എന്നിവരും സാമൂഹിക ക്ഷേമ വിഭാഗം അംഗങ്ങളായ ആകാശ്, സുധീർ, രാജൻ കൊക്കുരി എന്നിവരും നേതൃത്വം നൽകി.

Follow us on :

More in Related News