Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Mar 2026 19:49 IST
Share News :
കടുത്തുരുത്തി: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്ത്രീ ശാക്തീകരണ-രക്ഷകര്‍തൃ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ഉണര്‍വ് 2026 എന്ന പേരില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വ്വഹിച്ചു. ശാക്തീകരണത്തോടൊപ്പം മൂല്യാധിഷ്ഠിത ജീവിത ദര്‍ശനങ്ങള്‍ പകര്‍ന്ന് നല്‍കുവാനും പുതുതലമുറയെ നേരായ പാതയില്‍ നയിക്കുവാനും നമ്മുടെ സാമൂഹിക ചുറ്റുപാടുകളിലൂടെ കഴിയണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സ്ത്രീ ശാക്തീകരണത്തോടൊപ്പം കുടുംബ ബന്ധങ്ങളും ദൃഢപ്പെടുത്തുവാന്‍ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനീയമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ്, കോര്‍ഡിനേറ്റര്‍ ബിജി ജോസ് എന്നിവര്‍ പ്രസംഗിച്ചു. ബോധവല്‍ക്കരണ സെമിനാറിന് ട്രെയിനറും സൈക്കോ സോഷ്യല്‍ കൗണ്‍സിലറുമായ മീരാ ബി. നേതൃത്വം നല്‍കി. കെ.എസ്.എസ്.എസ് പ്രവര്‍ത്തന ഗ്രാമങ്ങളില്‍ നിന്നായി നൂറ്റമ്പതോളം വനിതാ പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.