Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡൽഹിയിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ കയ്യേറ്റം; വൈക്കത്ത് വ്യാപക പ്രതിക്ഷേധം

21 Jul 2026 23:15 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: നീറ്റ് ക്രമക്കേടിനെതിരെ ഡൽഹിയിൽ നടക്കുന്ന സി.ജെ.പി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് സമരവേദിയിൽ എത്തിയ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കളെ കൈയ്യേറ്റം ചെയ്ത‌തിലും അറസ്റ്റ് ചെയ്തതിലും  വൈക്കത്ത് വ്യാപക പ്രതിഷേധം.വൈക്കം ടൗൺ, മറവൻതുരുത്ത്, ചെമ്പ്, വെള്ളൂർ, ഉദയനാപുരം, വെച്ചൂർ, ടി.വി പുരം, കല്ലറ എന്നിവിടങ്ങളിൽ പ്രതിക്ഷേധ പരിപാടികൾ സംഘടിപ്പിച്ചു.ചൊവ്വാഴ്ച വൈകിട്ടാണ് വിവിധ ഇടങ്ങളിൽ പ്രതിക്ഷേധ പരിപാടികൾ നടന്നത്.

തലയോലപ്പറമ്പിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.കെ ഷിബു, കെ. സിയാദ് ബഷീർ,ഷൈൻ പ്രകാശ്, എം അനിൽകുമാർ, പോൾ തോമസ്, അഡ്വ.ശ്രീകാന്ത് സോമൻ, വി.ജെ. ബാബു, വി.ടി. ജയിംസ്, ജോസ് വേലിക്കകം, എം.കെ. ബഷീർ, റെജി തോമസ് തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി. മാർക്കറ്റ് ജംഗ്ഷൻ, പഴയ പഞ്ചായത്ത് ജംഗ്ഷൻ ചുറ്റി സെൻട്രൽ ജംഗ്ഷനിൽ പ്രകടനം സമാപിച്ചു. തുടർന്ന് പ്രതിക്ഷേധയോഗവും നടത്തി. നിരവധി പ്രവർത്തകർ പ്രതിക്ഷേധ പരിപാടികളിൽ പങ്കെടുത്തു.

Follow us on :

More in Related News