Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി.

07 Jun 2025 14:38 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം ജനമൈത്രി പോലീസ് സമിതിയുടേയും സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ വൈക്കം ലീജിയണിന്റെയും നേതൃത്വത്തില്‍ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍, ബാഗുകള്‍, കുടകള്‍ എന്നിവ വിതരണം ചെയ്തു. ജനമൈത്രി പോലീസ് സമിതി ഹാളില്‍ നടന്ന പഠനോപകരണ വിതരണത്തിൻ്റെ ഉദ്ഘാടനം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. സുഖേഷ് നിർവ്വഹിച്ചു. ജനമൈത്രി പോലീസ് പി ആര്‍ ഒ കെ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ രാജന്‍ അക്കരപ്പാടം, സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ വൈക്കം പ്രസിഡന്റ് എസ്.ഡി. സുരേഷ് ബാബു, ദേശീയ വൈസ് പ്രസിഡന്റ് കെ.പി. വേണുഗോപാല്‍, ഭാരവാഹികളായ ഡി. നാരായണന്‍ നായര്‍, എന്‍. സിദ്ധാര്‍ത്ഥന്‍, കെ.സി. ഗോപകുമാര്‍, ആര്‍. ബാഹുലേയന്‍, ആശ ബിജു, ഡോ. പ്രീത് ഭാസ്‌ക്കര്‍, റ്റി. രാജേന്ദ്രന്‍, കെ.എന്‍. വിശ്വംബരന്‍ തുടങ്ങിയവർ പ്രസംഗിച്ചു.




Follow us on :

More in Related News