Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാനിലെങ്ങും വിശ്വാസി സമൂഹം ബലിപെരുന്നാള്‍ ആഘോഷിച്ചു

07 Jun 2025 04:09 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈത്തം നിസ്‌വ സുൽത്താൻ ഖാബൂസ് മസ്ജിദിൽ ഈദ് നമസ്കാരത്തിൽ പങ്കെടുത്തു.

നിസ്‌വ വിലായത്തിലെ സുൽത്താൻ ഖാബൂസ് മസ്ജിദിലാണ് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈത്തം ബിൻ താരിഖ് ഈദ് നമസ്കാരത്തിൽ പങ്കെടുത്തത്. രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, ഉപദേഷ്ടാക്കൾ, സുൽത്താന്റെ സായുധ സേനയിലെ കമാൻഡർമാർ തുടങ്ങി നിരവധി മേഖലകളിലെ പ്രമുഖർ സുൽത്താനൊപ്പം പ്രാർത്ഥനയിൽ പങ്കാളികളായി.  

മറ്റു ഗള്‍ഫ്രാഷ്ട്രങ്ങളോടൊപ്പം ഒരേ ദിവസമാണ് ഒമാനും ബലിപെരുന്നാള്‍ ആഘോഷിച്ചത്. ബലിപെരുന്നാളിൻറെ ഭാഗമായി ഒമാൻറെ വിവിധ ഭാഗങ്ങളില്‍ മലയാളി കൂട്ടായ്മകൾ സംഘടിപ്പിച്ച പെരുന്നാൾ നമസ്കാരങ്ങളിലും ഈദ്ഗാഹുകളിലും നിരവധി വിശ്വാസികളാണ് പങ്കെടുത്തത്. 

ഇബ്റാഹീം നബിയുടെയും മകൻ ഇസ്മായിൽ നബിയുടെയും ത്യാഗോജ്വലമായ ജീവിത സ്മരണയിൽ ഒമാനിലെങ്ങും വിശ്വാസി സമൂഹം ബലിപെരുന്നാള്‍ ആഘോഷിച്ചു. ഇബ്റാഹീം നബിയുടെ ജീവിത മാതൃക പിന്തുടരണമെന്നും സ്നേഹവും സമാധാനവും ജീവിതത്തില്‍ ഉയര്‍ത്തിപിടിക്കണമെന്നും ഇമാമുമാര്‍ ഖുതുബ പ്രഭാഷണത്തിൽ ആവശ്യപ്പെട്ടു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaoman

Youtube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News