Sat Jul 5, 2025 4:57 PM 1ST

Location  

Sign In

നവ കേരള സദസ്സ് -കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ 7 കോടി രൂപ അനുവദിച്ചു.

06 Jun 2025 23:45 IST

NewsDelivery

Share News :

കോഴിക്കോട് :നവകേരള സദസ്സിൽ ഉയർന്നു വന്ന നിർദ്ദേശങ്ങൾക്കസരിച്ച് സ്ഥായിയായ ആസ്തികൾ സൃഷ്ടിക്കുന്നതിൻ്റെ ഭാഗമായി കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിൽ 7 കോടി രൂപയുടെ പ്രവൃത്തികൾക്ക് അനുമതി ലഭിച്ചതായി അഹമ്മദ് ദേവർ കോവിൽ എം എൽ എ അറിയിച്ചു.

എരവത്ത് കുന്ന് ടൂറിസം പദ്ധതി 4 കോടി രൂപയും , ചുള്ളിക്കാട് ബ്രിഡ്ജ് നിർമ്മാണം 3 കോടി രൂപയുമാണ് അനുവദിച്ചത്.

ഹരിത മേലാപ്പും വൈകുന്നേരങ്ങളിലെ സൂര്യാസ്തമയ ഭംഗിയും ആസ്വദിച്ചു കൊണ്ട് വൈകുന്നേരങ്ങൾ ചിലവഴിക്കാൻ നഗരഹൃദയത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന ഈ ടൂറിസ്റ്റ് കേന്ദ്രത്തിൻ്റെ വികസനം വർഷങ്ങളായി യാത്രാ സ്നേഹികൾ ആഗ്രഹിച്ചു കൊണ്ടിരിക്കുന്നതാണ്. ആ ആഗ്രഹമാണ് ഇപ്പോൾ പൂർത്തിയാവാൻ പോവുന്നത്.

അതോടൊപ്പം ചുള്ളിക്കാട് പാലം നിർമ്മിക്കുന്നത് പ്രദേശത്തിൻ്റെ വികസനത്തിനും നഗരത്തിലേക്കുള്ള യാത്രാ ദൂരം കുറയുവാനും സഹായിക്കും.

Follow us on :

More in Related News