Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാജിക് ഫ്രെയിം പ്രയാഗ് തിയേറ്ററിൽ അമിത ടിക്കറ്റ് ചാർജ് നിരക്കനെതിരെ ഡിവൈഎഫ്ഐ പരപ്പനങ്ങാടി മേഖല കമ്മറ്റി പ്രതിഷേധം

06 Jun 2025 21:06 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : മാജിക് ഫ്രെയിം പ്രയാഗ് തിയേറ്ററിൽ അമിത ടിക്കറ്റ് ചാർജ് നിരക്കുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ പരപ്പനങ്ങാടി മേഖല കമ്മിറ്റി ടിക്കറ്റ് ചാർജിലെ തീവെട്ടി കൊള്ളക്കെതിരെ തിയേറ്ററിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കഴിഞ്ഞ മാസം ടിക്കറ്റ് നിരക്ക് സംബന്ധിച്ച് ഡിവൈ എഫ് ഐ പ്രവർത്തകർ തിയേറ്റർ മാനേജ്മെൻ്റിന് പരാതി നൽയിരുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ ടിക്കറ്റ് ചാർജ് കുറക്കാം എന്ന ഉറപ്പു നൽകുകയും ചെയ്തിരുന്നു. എന്നാൽ ടിക്കറ്റ് ചാർജ് കുറയ്ക്കാൻ മാനേജ്മെന്റ് തയ്യാറാവാതിരിക്കുകയും സിനിമ പ്രേമികളെ ആകെ വെല്ലുവിളിക്കുന്ന നിലപാടുമായാണ് അവർ മുന്നോട്ടുപോകുന്നതെന്ന് ആരോപിച്ചായിരുന്നു ഡിവൈഎഫ്ഐ മാർച്ച് സംഘടിപ്പിച്ചത്.


മാർച്ച് ഡിവൈഎഫ്ഐ തിരൂരങ്ങാടി ബ്ലോക്ക് ജോ. സെക്രട്ടറി അമൽ വാലിൽ ഉദ്ഘാടനം ചെയ്തു. മാജിക് ഫ്രെയിമിൻ്റ തിരൂരുള്ള തിയേറ്ററിൽ ടിക്കറ്റ് നിരക്ക് 150 രൂപയും, ബാൽക്കണി ടിക്കറ്റിന് 200 രൂപയാണെന്നും, ജില്ലയിൽ തന്നെ പരപ്പനങ്ങാടിയിൽ മാത്രമാണ് ഇത്തരത്തിൽ ഉയർന്ന ടിക്കറ്റ് നിരക്ക് നിലവിലുള്ളതെന്നും, പരപ്പനങ്ങാടിയിലെ സാധാരണക്കാരായ സിനിമ പ്രേമികൾക്ക് പ്രാപ്തമായ രീതിയിൽ ടിക്കറ്റ് നിരക്ക് കുറക്കണമെന്നും, അല്ലാത്ത പക്ഷം പൊതുജനങ്ങളെ അണിനിരത്തി ഷോ തടയുന്നതടക്കമുള്ള സമര പരിപാടികൾക്ക് ഡിവൈഎഫ്ഐ നേതൃത്വം നൽകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അമൽ പറഞ്ഞു.



ഡിവൈഎഫ്ഐ പരപ്പനങ്ങാടി മേഖല 

പ്രസിഡൻ്റ് ഇ. ജുനൈദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി പുത്തുകാട്ടിൽ അജീഷ് സ്വാഗതവും, ട്രഷറർ എവി. ഹർഷിന്ദ് നന്ദിയും പറഞ്ഞു.

Follow us on :

More in Related News