Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jun 2025 15:37 IST
Share News :
കോട്ടയം: പത്ത് പേരെ വിവാഹം ചെയ് ശേഷം മുങ്ങിയ യുവതി ഒടുവിൽ പിടിയിൽ. തലയോലപ്പറമ്പ് കാഞ്ഞിരമറ്റം സ്വദേശി രേഷ്‌മയാണ് തിരുവനന്തപുരത്ത് പോലീസിന്റെ പിടിയിലായത്. പുതിയ വിവാഹത്തിന് തയ്യാറായിരിക്കെയാണ് യുവതിയെ പോലീസ് പിടികൂടുന്നത്. മാട്രിമോണിയൽ സൈറ്റിൽ വിവാഹ പരസ്യം നൽകിയാണ് വിവാഹ തട്ടിപ്പ് നടത്തി വന്നത്. അവസാനമായി വിവാഹം കഴിക്കാനിരുന്ന തിരുവനന്തപുരം സ്വദേശിയായ പഞ്ചായത്തംഗമായ പ്രതിശ്രുത വരനാണ് യുവതിയുടെ വിവാഹ തട്ടിപ്പ് കണ്ടെത്തുന്നത്.
പഞ്ചാത്തംഗത്തിന്റെ നമ്പർ വിവാഹ ആലോചനക്കായുള്ള വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് ശേഖരിച്ച ശേഷം പെൺകുട്ടിയുടെ അമ്മയാണെന്ന് പറഞ്ഞ് മറ്റൊരു സ്ത്രീ വരനെ വിളിക്കുകയായിരുന്നു. പിന്നാലെ ഇരുവരും സംസാരിച്ച കുറച്ച് നാളുകൾക്ക് ശേഷം വിവാഹം കഴിക്കാമെന്ന തീരുമാനത്തിലേക്ക് കടക്കുകയായിരുന്നു. എന്നാൽ യുവതി ഒരു വിവാഹം കഴിച്ചതിന്റെ രേഖ പഞ്ചായത്ത് അംഗം കണ്ടെത്തിയതോടെയാണ് കള്ളി വെളിച്ചത്തായത്. യുവതി 10 ഓളം പേരെ ഇത്തരത്തിൽ വിവാഹം കഴിച്ച് കടന്നു കളഞ്ഞിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. പിന്നാലെ ആര്യനാട് പൊലീസാണ് രേഷ്‌മയെ പിടികൂടിയത്.
Follow us on :
Tags:
More in Related News
Please select your location.