Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ പ്രതിഭാ സംഗമവും ബാലസാഹിത്യ ശില്പശാലയും നടത്തി.

07 Jun 2025 14:00 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: അക്ഷയ പുസ്തക നിധിയും വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ലൈബ്രറിയും സംയുക്തമായി പ്രതിഭാ സംഗമവും ബാലസാഹിത്യ ശില്പശാലയും നടത്തി .പാലാംകടവ് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക മന്ദിരത്തില്‍ നടന്ന പരിപാടി

മുൻ സാഹിത്യ അക്കാദമി സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു. വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ലൈബ്രറി സെക്രട്ടറി ഡോ. സി. എം കുസുമൻ അദ്ധ്യക്ഷത വഹിച്ചു. കാർട്ടൂണിസ്റ്റ് ശത്രു, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി ആർ. പ്രസന്നൻ, തങ്കമ്മ വർഗീസ്, വി. എൻ. ബാബു, കെ. കെ.ബാബുക്കുട്ടൻ, ഡി.എം. ദേവരാജൻ പ്രിയ പ്രദീപ്, ആർട്ടിസ്ററ് വാസുദേവൻ തുടങ്ങിയവർ പ്രസംഗിച്ച. ശത്രു എന്ന അപര നാമ

ത്തിൽ അറിയപ്പെടുന്ന കാർട്ടൂണിസ്റ്റ് ജെയിംസിന്റെ ചിത്രരേഖ എന്ന കാർട്ടൂൺ പുസ്തകത്തിന്റെ പ്രകാശനം ഡോ. സി. എം കുസുമന് നൽകി പായിപ്ര രാധാകൃഷ്ണൻ നിർവ്വഹിച്ചു.

Follow us on :

More in Related News