Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെമ്പ് കാട്ടിക്കുന്ന് തുരുത്തിലെ റോഡുകൾ ചെളിഞ്ഞ് കുളമായി വർഷങ്ങൾ.

06 Jun 2025 19:15 IST

santhosh sharma.v

Share News :

വൈക്കം: ചെമ്പ് പഞ്ചായത്ത് 15-ാം വാർഡായ കാട്ടിക്കുന്ന് തുരുത്തിലെ ചെളിക്കുളമായ റോഡുകൾ ഗതാഗതയോഗ്യമാക്കാത്തതിന് പിന്നിൽ ഇവിടെ കഴിവുള്ള പഞ്ചായത്തംഗമില്ലെന്ന് വരുത്തി തീർക്കാനുള്ള പഞ്ചായത്ത് ഭരണസമിതിയുടെ ഗൂഡ നീക്കമാണെന്ന് ആരോപണം. 2022-23 സാമ്പത്തിക വർഷത്തിൽ 15 വാർഡിലും പത്തുലക്ഷം രൂപ വീതം പശ്ചാത്തല

വികസനത്തിനായി അനുവദിച്ചിരുന്നു. തുരുത്തിലെ പ്രധാന റോഡായ തീരം റോഡ്, സ്രായിൽ റോഡ് എന്നിവ കോൺക്രീറ്റ് ചെയ്യാനായിരുന്നു തീരുമാനം എന്നാൽ സാമ്പത്തിക വർഷത്തിൽ ഇതുവരെയുള്ള കാലയളവിൽ കാരാറുകാരൻ പണികളൊന്നും ചെയ്തില്ലെന്നും, അതേസമയം, മറ്റ് വാർഡുകളിൽ പശ്ചാത്തലവികസന പദ്ധതികൾ പൂർത്തിയാകുകയും ചെയ്തതായും കരാറുകാരൻ്റെ അനാസ്ഥയെതിരേ പഞ്ചായത്ത് കാര്യമായ ഇടപെടൽ നടത്തിയില്ലെന്നും വാർഡ് അംഗം വി.എ ശശി ആരോപിച്ചു. വാർഡിൽ മെമ്പർ ഇല്ല എന്ന് വരുത്തിത്തീർക്കാനാണ് പഞ്ചായത്ത് ഭരണസമിതി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മുമ്പ് പാലം ഇല്ലാ തിരുന്നതിനാൽ വള്ളം, ജങ്കാർ എന്നീ മാർഗത്തിലൂടെ മണ്ണെത്തിച്ചാണ് റോഡ് നിർമിച്ചത്.പിന്നീട് പാലം വന്നതോടെ തുരുത്തിലേക്ക് ഭാരവണ്ടികൾ എത്തിയതിനെ തുടർന്ന് റോഡുകൾ കുണ്ടും കുഴിയുമായി. കനത്ത മഴപെയ്തതോടെ കുഴികളിൽ വെള്ളം കെട്ടിനിന്ന് റോഡുകളെല്ലാം ചെളിക്കുളമായികാൽനടയാത്രക്കാർക്കുപോലും സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണ്. തുരുത്തിൽ ഏകദേശം 150-ലേറെ കുടുംബങ്ങളിലായി 500-ലധികം ആളുകൾ താമസിക്കുന്നുണ്ട്. കോൺക്രീറ്റു ചെയ്യാത്തതിനെതിരേ നടപടി സ്വീകരിക്കുമെന്ന് അറിയിച്ച് കരാറുകാരന് കത്തുകൊടുത്തതല്ലാതെ മറ്റൊരു നടപടിയും പഞ്ചായത്ത് സ്വീകരിച്ചില്ലെന്ന് വാർഡംഗം വി.എ ശശി പറഞ്ഞു.ചെമ്പ് ഗ്രാമ പഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ബിജെപിക്ക്‌ ഒരു അംഗം ലഭിച്ചതെന്നും അതിനാൽ തന്നെ ഈ വാർഡിലേക്ക് അനുവദിച്ച ഫണ്ടുകൾ രാഷ്ട്രീയ വൈരാഗ്യം മൂലം അവഗണിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Follow us on :

More in Related News